19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday, 10 December 2014

മുന്കൂട്ടി സീറ്റ് റിസര്വ്വ് ചെയ്യണം

ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റുകള്‍ പ്രദര്‍ശനത്തിന് ഒരുദിവസം മുമ്പായി ഓണ്‍ലൈനായി സീറ്റ് റിസര്‍വ് ചെയ്യണം. ചലച്ചിത്രമേളയുടെ വെബ്‌സൈറ്റുവഴിയാണ്  (www.iffk.in) റിസര്‍വ്വ് ചെയ്യേണ്ടത്. പരമാവധി മൂന്ന് ചിത്രങ്ങള്‍ ഒരു ദിവസം റിസര്‍വ് ചെയ്യാം. ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് തിയേറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍വേഷന്‍ സംവിധാനം പ്രയോജനപ്പെടുത്താം. റിസര്‍വ് ചെയ്ത ചിത്രങ്ങള്‍ക്കുള്ള ടിക്കറ്റുകളും ഈ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. ഇത്തരത്തില്‍ എല്ലാ തിയറ്ററുകളിലും അഞ്ച് കൗണ്ടറുകള്‍ വീതമുണ്ടാകും.

എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വെബ്‌സൈറ്റ്  വഴി തൊട്ടടുത്ത ദിവസത്തെ സിനിമയ്ക്ക് റിസര്‍വ്വേഷന്‍ ചെയ്യാം.  സിനിമ തുടങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പ് റിസര്‍വേഷന്‍ അവസാനിക്കും. പിന്നെയും സീറ്റുകള്‍ അവശേഷിക്കുന്നുവെങ്കില്‍ തിയേറ്ററുകളില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. മുന്‍കൂട്ടി റിസര്‍വ്വ് ചെയ്തിട്ടുള്ളവര്‍ക്ക് തിയേറ്ററുകളിലെ കൗണ്ടറുകളില്‍ നിന്ന് ഡെലിഗേറ്റ് പാസ് കാണിച്ച് ടിക്കറ്റുകള്‍ കൈപ്പറ്റാം. സീറ്റ് നമ്പര്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും.  സഹായം ആവശ്യമുള്ളവര്‍ക്കായി എല്ലാ തിയേറ്ററുകളിലും ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കും. 

No comments:

Post a Comment