19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 16 December 2014

ഇന്ന് ആദ്യ പ്രദര്‍ശനത്തിന് ഒന്‍പതു ചിത്രങ്ങള്‍

മികച്ച ചിത്രങ്ങളും  പ്രേക്ഷക പങ്കാളിത്തവുംകൊണ്ട് സമ്പന്നമായ മേളയുടെ ആറാം ദിനത്തില്‍ വിവിധ വിഭാഗങ്ങളിലായി ഒന്‍പതു ചിത്രങ്ങള്‍ ആദ്യപ്രദര്‍ശനത്തിനെത്തും. മത്സരവിഭാഗത്തില്‍ നിന്നുള്ള 12 ചിത്രങ്ങളുള്‍പ്പെടെ 45 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.
മകന്റെ അപകടമരണത്തെ തുടര്‍ന്ന് മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിഗൂഢത തിരയുന്നയാളുടെ കഥയാണ് സലിന്‍ ലാല്‍ അഹമ്മദിന്റെ 'കാള്‍ട്ടണ്‍ ടവേഴ്‌സ്'. സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ മനുഷ്യന്റെ വിചിത്രമുഖം വെളിവാക്കുന്നതാണ് നൂറി ബില്‍ഗെ സൈലന്റെ 'വിന്റര്‍ സ്ലീപ്പി'ലൂടെ. കണ്ടംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഡാനിസ് താനോവിക്കിന്റെ 'സര്‍ക്കതസ് കൊളംബിയ' എന്ന ചിത്രം കമ്മ്യൂണിസ്റ്റ് ഭൂതകാലത്തിനും ജനാധിപത്യ ഭാവിക്കുമിടയില്‍ പെട്ടുപോകുന്ന കുടംബത്തിന്റെ കഥ പറയുന്നു.

ഇന്ത്യന്‍ സിനിമ ഇന്ന്  വിഭാഗത്തില്‍ ആനന്ദ് നാരായണന്‍ മഹാദേവന്‍ സംവിധാനം ചെയ്ത 'ഗോര്‍ ഹരി ദാസ്താങ് സ്വാതന്ത്ര്യസമര പോരാളിയുടെ ജീവിചരിത്രം പറയുന്നു. വീര്യവും ഊര്‍ജവും നിറഞ്ഞ കഴിഞ്ഞകാലത്തിന്റെ ഓര്‍മകള്‍ക്കും ഭാവിക്കും ഇടയിലെ തുലാസിലാണ് നായകന്റെ ജീവിതം. മിക്കലോസ് ജാങ്‌സൊയുടെ ആദ്യ കളര്‍ ചിത്രം 'ദി കണ്‍ഫ്രണ്ടേഷന്‍' റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. കമ്മ്യൂണിസ്റ്റ്് നേതൃത്വം ഹംഗറിയില്‍ അധികാരമേറ്റെടുത്തപ്പോഴുണ്ടായ വിദ്യാര്‍ഥി പ്രതിഷേധങ്ങളുടെയും കലാപത്തിന്റെയും ചുവന്ന ഏടുകളാണ് ചിത്രം പറയുന്നത്. അല്‍ഷിമേഴ്‌സു മൂലം  തലച്ചോര്‍ സൃഷ്ടിക്കുന്ന മിഥ്യാഭ്രമങ്ങളാണോ യാഥാര്‍ഥ്യമാണോ തന്റെ മുന്നില്‍ നടക്കുന്ന വിചിത്രസംഭവങ്ങളെന്നറിയാതെ കുഴങ്ങുകയാണ് 'റെഡ് അമ്‌നേഷ്യ'യിലെ എഴുപതുകാരിയായ വിധവ.  കൊല്‍ക്കത്തയുടെ ക്ഷയോന്മുഖമായ അന്തരീക്ഷത്തില്‍  വിധിയെ ആത്മവിശ്വാസത്തോടെ നേരിടുന്ന ഭാര്യയുടെയും ഭര്‍ത്താവിന്റെയും കഥപറയുകയാണ് 'ലേബര്‍ ഓഫ് ലൗ'. വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നവാഗത ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ചിത്രം ലോകസിനിമാവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. 

No comments:

Post a Comment