19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 17 December 2014

ചലച്ചിത്രമേള തങ്ങളെ ശ്രദ്ധേയരാക്കി: സംവിധായകര്‍

രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് തങ്ങളുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായതെന്ന് 'അലിഫ്'്‌ന്റെ സംവിധായകന്‍ എന്‍.കെ.മുഹമ്മദ് കോയയും 'വിദൂഷകന്റെ സംവിധായകന്‍ ടി.കെ. സന്തോഷും പറഞ്ഞു. മേളയോടനുബന്ധിച്ച് നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അലിഫ് ഒരു സ്ത്രീപക്ഷ സിനിമയാണെന്നും സ്ത്രീമനസ്സിലെ ചോദ്യങ്ങള്‍ തന്നെയാണ് തന്റെ സിനിമ  പങ്കുവെക്കുന്നതെന്നും മുഹമ്മദ് കോയ പറഞ്ഞു. മുസ്ലീം സമുദായത്തിലെ പ്രശ്‌നങ്ങളെ സ്വയം വിമര്‍ശനമായി സമീപിച്ചതും സുഹൃത്തുക്കളുടെ സഹായവുമാണ് സിനിമ യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളി മറന്നു തുടങ്ങിയ സഞ്ജയനെ ഓര്‍മപ്പെടുത്തുകയാണ് വിദൂഷകനെന്ന ചിത്രത്തിലൂടെ ചെയ്തതെന്ന്  ടി.കെ. സന്തോഷ് പറഞ്ഞു. വികാരങ്ങളാണ് സിനിമയെ പ്രേക്ഷകനോട് അടുപ്പിക്കുന്നത്. അതിനാല്‍ അത്തരം വികാരങ്ങളെ സംവിധായകന്‍ എങ്ങനെ സമീപിക്കുന്നു എന്നതാശ്രയിച്ചിരിക്കും സിനിമയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.  അനുയോജ്യമായ മാര്‍ക്കറ്റ് ലഭ്യമല്ലാത്തതാണ് സമാന്തര സിനിമകളുടെ പരാജയ കാരണമെന്നും സിനിമാ  വിതരണരംഗം പുതിയ ആളുകളുടെ സിനിമകള്‍ മാറ്റിനിര്‍ത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രൊഫ. മീന ടി. പിള്ള മോഡറേറ്ററായിരുന്നു.

No comments:

Post a Comment