19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Friday 19 December 2014

സിനിമ ഷെഡ്യൂളില്‍ കാര്യമായ മാറ്റങ്ങളില്ലാതെ ഇത്തവണത്തെ ചലച്ചിത്രമേള

പത്തൊന്‍പതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ ഷെഡ്യൂള്‍ പ്രകാരം ചിത്രങ്ങള്‍ പ്രദര്‍ഷിപ്പിക്കാന്‍ കഴിഞ്ഞത് സംഘാടകരുടെ നേട്ടമായി. മുന്‍വര്‍ഷങ്ങളില്‍ പകുതിയോളം ചിത്രങ്ങളുടെ പ്രദര്‍ശനസമയത്തിന് മാറ്റം വരുത്തേണ്ടി വന്ന സ്ഥാനത്ത് ഇത്തവണ സെര്‍വറിലെ സാങ്കേതിക വ്യത്യാസം മൂലം ന്യൂ തീയറ്റിലേയും നിളയിലേയും ഒരു സിനിമയുടെ മൂന്ന് പ്രദര്‍ശനങ്ങള്‍ അന്യോനം മാറ്റിയത് ഒഴിച്ചു നിര്‍ത്തിയാല്‍ ഷെഡ്യൂളില്‍ മറ്റ് മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. വിവിധ വിഭാഗങ്ങളിലായി 140 ഓളം ചിത്രങ്ങളാണ് ഇത്തവണ മേളക്കെത്തിയത്. ഏഴ് ദിവസങ്ങളിലായി മുന്നൂറില്‍പരം പ്രദര്‍ശനങ്ങളുണ്ടായിരുന്നു. ഡിജിറ്റല്‍ സിനിമ പാക്കേജ് സംവിധാനം നടപ്പിലാക്കിയതിനുശേഷം ആദ്യമായിട്ടാണ് പ്രദര്‍ശന ഷെഡ്യൂളില്‍ നൂറ് ശതമാനത്തിനടുത്ത് കൃത്യത പാലിക്കുന്നതെന്ന് ഫിലിം പ്രിന്റ് കോ-ഓര്‍ഡിനേറ്റര്‍ ഗോപികൃഷ്ണന്‍ അറിയിച്ചു.

No comments:

Post a Comment