19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 16 December 2014

നല്ല സിനിമകള്‍ ജീവിതത്തിന് സമാന്തരമായിരിക്കണം: ടി.വി. ചന്ദ്രന്‍

സമസ്ത മേഖലകളെയും സ്പര്‍ശിച്ചുകൊണ്ട് ജീവിതത്തിന് സമാന്തരമായി  സഞ്ചരിക്കുന്നതാകണം നല്ല സിനിമകളെന്ന്് പ്രശസ്ത സംവിധായകന്‍ ടി.വി. ചന്ദ്രന്‍ പറഞ്ഞു. മേളയുടെ ഭാഗമായി ന്യൂ തിയേറ്ററില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. സിനിമയില്‍ നിന്നുള്ള സാമ്പത്തിക നേട്ടത്തിന് മുഖ്യസ്ഥാനം വന്നാല്‍ സൗന്ദര്യാത്മകമായ  ആന്തരിക സത്ത നഷ്ടപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ സമാന്തര സിനിമയും വാണിജ്യസിനിമയും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ലെന്ന് ജൂറി അംഗം ക്ലൗസ് ഈഡര്‍ പറഞ്ഞു. സാമ്പത്തിക താത്പര്യം സമാന്തരചിത്രങ്ങളെ നശിപ്പിക്കുകയാണ്. എന്നിരുന്നാലും സാങ്കേതികവിദ്യയിലെ വിപ്ലവം പുത്തനുണര്‍വ് പകരുമെന്ന് അദ്ദേഹം പറഞ്ഞു.  സിനിമയില്‍ സമാന്തരവും വാണിജ്യവുമെന്ന വകഭേദങ്ങളില്ലെന്ന് സംവിധായകന്‍ കെ.ആര്‍. മോഹന്‍ പറഞ്ഞു. നല്ല സിനിമയും ചിത്ത സിനിമയുമെന്ന വ്യത്യാസമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉന്നത സൗന്ദര്യബോധമുണ്ടാക്കുന്ന ചിത്രങ്ങള്‍ മേളയ്ക്കുപുറത്ത് വാണിജ്യപരമായി വിജയിപ്പിക്കണമെന്ന് സംവിധായകന്‍ സണ്ണി ജോസഫ് പറഞ്ഞു. കാലഘട്ടത്തിലൂടെ കടന്നുവന്നപ്പോള്‍ ഇന്ത്യന്‍ സമാന്തര സിനിമ വലിയ മാറ്റങ്ങള്‍ക്കു വിധേയമായെന്ന് ഫിപ്രസി ജൂറി അംഗം ടേഡസ് ലുബിന്‍സ്‌കി പറഞ്ഞു. ഡോ. സി.എസ്. വെങ്കിടേശ്വരന്‍ മോഡറേറ്ററായിരുന്നു. 

No comments:

Post a Comment