19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 16 December 2014

1983 ന്റെ ക്ലൈമാക്‌സ് തിരുത്താന്‍ സമ്മര്‍ദമുണ്ടായിരുന്നു: എബ്രിദ് ഷൈന്‍

സാമ്പത്തിക നേട്ടത്തിനായി 1983ന്റെ ക്ലൈമാക്‌സില്‍ മാറ്റംവരുത്താന്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നതായി സംവിധായകന്‍ എബ്രിദ് ഷൈന്‍ പറഞ്ഞു. മേളയോടനുബന്ധിച്ച് പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1983 ഒരു സ്‌പോര്‍ട്‌സ് ചിത്രമായല്ല വെകാരിക ചിത്രമായാണ് താന്‍ കണക്കാക്കുന്നത്.
പൗലോ കൊയ്‌ലോയുടെ നോവലിനെ ആസ്പദമാക്കിയല്ല 'സഹീര്‍' നിര്‍മിച്ചതെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ. സിനിമയുടെ അവസാനഘട്ടത്തിലാണ് താന്‍ ആ നോവല്‍ വായിക്കുന്നതുതന്നെ. അതിലെ കേന്ദ്രകഥാപാത്രത്തിന് തന്റെ സിനിമയുമായി സാദൃശ്യം തോന്നിയതുകൊണ്ടാണ് സഹീറെന്ന പേര് സ്വീകരിച്ചത്.
സമാന്തര സിനിമകള്‍ക്ക് പ്രേക്ഷകര്‍ ഉണ്ടെങ്കിലും അവ പ്രദര്‍ശിപ്പിക്കാനുള്ള ഇടമില്ലാത്തതാണ് ഈ രംഗം നേരിടുന്ന വെല്ലുവിളിയെന്ന് സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഇത്തരം ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുണ്ടെന്നതിന് തെളിവാണ് ചലച്ചിത്രമേളകളിലെ പ്രാതിനിധ്യം. എന്നാല്‍ സമാന്തര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ചെറിയ തിയറ്ററുകള്‍ പോലും ലഭിക്കാറില്ല. ഇത് ഇന്നും സമാന്തര സിനിമകളെ മേളകളില്‍ മാത്രമായി ഒതുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ഫണ്ടുകളും സബ്‌സിഡിയും ഇല്ലാത്തത് സമാന്തര സിനിമാപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന്  'കാല്‍ട്ടണ്‍ ടവേഴ്‌സി'ന്റെ സംവിധായകന്‍ സലിം ലാല്‍ അഹമ്മദ് പറഞ്ഞു. ലാറ്റിനമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഇത്തരം സഹായങ്ങള്‍ ഉള്ളതുകൊണ്ടാണ് അവിടെനിന്ന് മികച്ച ചിത്രങ്ങളുണ്ടാകുന്നത്. മികച്ച സിനിമകള്‍ ലഭിക്കാന്‍ ഇന്ത്യയിലും ഇത്തരം സഹായങ്ങളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment