19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday 15 December 2014

ഹാസ്യസിനിമകളെ രണ്ടാംതരമായി കാണുന്നു: ജാക്ക് സാഗ കബാബി

ചലച്ചിത്രമേളകളില്‍ ഹാസ്യസിനിമകളെ രണ്ടാംതരം സിനിമകളായാണ് കാണുന്നതെന്ന്‌മെക്‌സിക്കന്‍ സംവിധായകന്‍ ജാക്ക് സാഗ കബാബ്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'വണ്‍ ഫോര്‍ ദി റോഡിന്റെ സംവിധാകനാണ് അദ്ദേഹം.  പ്രേക്ഷകനെ ചിരിപ്പിക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ട്.   വയലന്‍സുള്ള മെക്‌സിക്കന്‍ സിനിമകള്‍ മാത്രം മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ മെക്‌സിക്കന്‍ സിനിമകളെന്നാല്‍ വയലാന്‍സാണെന്ന തെറ്റിദ്ധാരണയുണ്ടാകുന്നുണ്ട്.
പതിനൊന്ന് സംവിധായകരുടെ കൂട്ടായ്മയില്‍ പിറന്ന 'എക്‌സ്' എന്ന ഇന്ത്യന്‍ ചിത്രത്തിന്റെ സംവിധായകരായ അഭിനവ് ശിവ് തിവാരി, സുധീഷ് കാമത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മേളകളില്‍ തെരഞ്ഞെടുക്കുന്ന ഇന്ത്യന്‍ സിനിമകള്‍ പ്രമേയപരമായി സാമ്യത പുലര്‍ത്തുന്നതായി സുധീഷ് കാമത്ത് പറഞ്ഞു. ഗ്രാമങ്ങളും പട്ടിണിയും മാത്രം പ്രതിഫലിക്കുന്ന സിനിമകളാണ് മേളയില്‍ ഇടംപിടിക്കുന്നത്. വാണിജ്യവത്കരിച്ചുള്ള സ്വതന്ത്ര സിനിമകള്‍ക്ക് പ്രേക്ഷകരില്ലാത്ത അവസ്ഥ നിലവിലുണ്ട്. പ്രേക്ഷകനാണ് കലയെ നിയന്ത്രിക്കുന്നതെന്നും പ്രത്യേക ഗണത്തില്‍പ്പെടുന്ന സിനിമകളെടുക്കാന്‍ നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
സ്വതന്ത്ര സിനിമകള്‍ക്ക് തങ്ങളുടെ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നില്ലായെന്ന് 'ഒബ്ലീവിയന്‍ സീസണ്‍' എന്ന ഇറാനിയന്‍ സിനിമയുടെ സംവിധായകന്‍ അബ്ബാസ് റാഫെ പറഞ്ഞു. ലൈംഗിക തൊഴിലാളിയായ സ്ത്രീക്ക് പുതിയൊരു ജീവിതത്തിന് തുടക്കംകുറിക്കാന്‍ സമൂഹം വിലങ്ങുതടിയാകുന്നതിനെക്കുറിച്ചാണ് തന്റെ സിനിമ പറയുന്നത്. ഒരു യഥാര്‍ഥ സംഭവത്തിന് ചലച്ചിത്ര  ഭാഷ്യം നല്‍കുകയായിരുന്നെന്നും തന്റെ സിനിമ ഇറാനില്‍ റീലിസ് ചെയ്യാന്‍ സാധിച്ചിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'കോര്‍ട്ട്' എന്ന സിനിമയിലെ നടി ഗീതാഞ്ജലി കുല്‍ക്കര്‍ണി മത്സരവിഭാഗത്തിലെ 'ദേ ആര്‍ ദി ഡോഗ്‌സ്' ചിത്രത്തിലെ നടന്‍ ഇമാദ് ഫിജാജ്, ചലച്ചിത്ര നിരൂപകന്‍ സൈബാള്‍ ചാറ്റര്‍ജി എന്നിവര്‍ പങ്കെടുത്തു. 

No comments:

Post a Comment