19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 18 December 2014

ഇന്ത്യന്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നില്ല: മുസ്തഫ സര്‍വാര്‍ ഫറൂക്കി

ബോളിവുഡ് സിനിമകളെപ്പോലെ ഇന്ത്യന്‍ സിനിമകള്‍ രാജ്യത്തിന് പുറത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് 'ദി ആന്റ് സ്റ്റോറി'യുടെ സംവിധായകന്‍ മുസ്തഫ സര്‍വാര്‍ഫറൂക്കി പറഞ്ഞു.  ബംഗ്ലാദേശ് യുവത്വത്തിന്റെ പ്രതിനിധിയായ താന്‍  യുവത്വത്തിന്റെ കഥയാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്ന് ബംഗ്ലാദേശില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നവ സിനിമാ പ്രസ്ഥാനങ്ങള്‍ക്കെതിരെയുണ്ട്. ഒട്ടേറെ രാജ്യാന്തരമേളകളില്‍ ലഭിച്ചതിലും വലിയ സ്വീകരണമാണ് ഇവിടെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്റെ ജീവിതം സിനിമയാക്കുമെന്ന് സംവിധായകന്‍ അനന്തനാരായണന്‍ മഹാദേവന്‍ പറഞ്ഞു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയ്ക്കായി നമ്പിനാരായണന്റെ ജീവിതത്തിലെ സുപ്രധാന ഏടുകള്‍ വിശകലനം ചെയ്യുകയാണ്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരം തന്നെയാകും പ്രധാനവേഷം അവതരിപ്പിക്കുക.  ഹിന്ദിയില്‍ സിനിമ ചെയ്യുന്നതിനൊപ്പം മലയാളത്തിലും തയ്യാറാക്കാന്‍ താല്‍പര്യമുണ്ട്. ഇതിനായി നിര്‍മ്മാതാക്കളെ തേടുകയാണെന്നും അനന്തനാരായണന്‍ മഹാദേവന്‍ പറഞ്ഞു. പ്രൊഫ. മീന ടി. പിള്ള  പങ്കെടുത്തു.

No comments:

Post a Comment