19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Friday, 19 December 2014

മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് (അച്ചടി മാധ്യമം) മാതൃഭൂമിയിലെ കെ. സജീവ്, കേരള കൗമുദിയിലെ സി.പി. ശ്രീഹര്‍ഷന്‍ എന്നിവര്‍ പങ്കിട്ടു.
ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് ജയ്ഹിന്ദ് ടിവിയിലെ ജിഷ കെ. രാജ് നേടി. കൈരളിയിലെ എസ്. ഷീജ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി.
ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിനാണ് മികച്ച ഓണ്‍ലൈന്‍ മാധ്യമ അവാര്‍ഡ്. മികച്ച ശ്രവ്യ മാധ്യമത്തിനുള്ള അവാര്‍ഡ് റെഡ് എഫ്.എം. നേടി.

ജി. ശേഖരന്‍ നായര്‍ (മാതൃഭൂമി) ചെയര്‍മാനും രഞ്ജി കുര്യാക്കോസ് (മലയാള മനോരമ)പി.പി. ജെയിംസ് (കേരള കൗമുദി), ജെ. അജിത് കുമാര്‍ (വീക്ഷണം) എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

No comments:

Post a Comment