19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 18 December 2014

നാലാം വട്ടവും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനത്തിലും


ദൃശ്യവിരുന്നൊരുക്കിയ 19 ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരാഴ്ച പൂര്‍ത്തിയായപ്പോള്‍ എട്ട് മത്സര ചിത്രങ്ങളാണ് നാലാംവട്ട പ്രദര്‍ശനത്തിനെത്തിയത്. സഹീര്‍, ഒബ്ലീവന്‍ സീസണ്‍, ദി ബ്രൈറ്റ് ഡേ, റെഫ്യൂജിയാഡോ തുടങ്ങിയ ചിത്രങ്ങള്‍ നാലാംവട്ട പ്രദര്‍ശനത്തിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.
ലോകസിനിമാവിഭാഗത്തില്‍ 22 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഫ്രഞ്ച് സംവിധായകന്‍ അബ്‌ദേ റഹ്മനെ സിസാകോ സംവിധാനം ചെയ്ത തിബുക്തു മികച്ച അഭിപ്രായം നേടി. 97 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം മതമൗലികവാദികളുടെ ഭരണത്തിന്‍കീഴില്‍ ജീവിക്കേണ്ടിവരുന്ന തിംബക്തു എന്ന നഗരത്തിന്റെ കഥപറയുന്നു. ഗ്രീക്ക് ചലച്ചിത്രമായ മിസ് വയലന്‍സ് കാണാന്‍ പ്രേക്ഷകരുടെ വലിയൊരു കൂട്ടംതന്നെയെത്തി. 11 കാരി ആഞ്ജലിക്കയുടെ ആത്മഹത്യയും തുടര്‍ന്നുണ്ടാകുന്ന ദുരൂഹതകളും വിവരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലക്‌സാണ്ട്രോസ് അവര്‍നാസാണ്. കിംകി ഡുക് ചിത്രം വണ്‍ ഓണ്‍ വണ്ണിന് ഇന്നും തിരക്കനുഭവപ്പെട്ടു. മൂന്നാംവട്ട പ്രദര്‍ശനത്തിനെത്തിയ കോണ്‍ ഐലന്റും ഹൃദ്യമായി.
മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ കാല്‍ട്ടണ്‍ ടവേഴ്‌സ്, ജലാംശം, വിദൂഷകന്‍, ആലിഫ് എന്നീ സിനിമകള്‍ മൂന്നാംവട്ട പ്രദര്‍ശനത്തിനെത്തി. വ്യത്യസ്തവും തീവ്രവുമായ പ്രമേയങ്ങളാല്‍ ശക്തമെന്ന് പ്രേക്ഷകാഭിപ്രായം നേടിയവയാണ് ഈ ചിത്രങ്ങള്‍. ടര്‍ക്കിഷ് സംവിധായകന്‍ കാന്‍ മുജ്ദസിയുടെ ആദ്യസിനിമയായ ശിവാസ് 11 വയസ്സുകാരന്‍ അസ്ലന്റെ കഥപറഞ്ഞ് പ്രേക്ഷകമനസ്സില്‍ ഇടംനേടി.

റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ നാല് ചിത്രങ്ങളും കണ്‍ട്രി ഫോക്കസില്‍ രണ്ടു ചിത്രങ്ങളും ഇന്ത്യന്‍ സിനിമ ഇന്ന്, ഫ്രഞ്ച് കണക്ഷന്‍ എന്നിവയില്‍ ഓരോ ചിത്രങ്ങള്‍ വീതവും പ്രദര്‍ശിപ്പിച്ചു. 46 സിനിമകളാണ് മേളയുടെ ഏഴാം നാളിന് തിളക്കംകൂട്ടിയത്. മേളയില്‍ പ്രദര്‍ശിപ്പിച്ച ഗൗര്‍ഹരി ദസ്താന്റെ സംവിധായകന്‍ ആനന്ദ് നാരായണ്‍ മഹാദേവനും ദി ആന്റ് സ്റ്റോറിയുടെ സംവിധായകന്‍ മൊസ്തഫ സര്‍വാര്‍ഫറൂക്കിയും പങ്കെടുത്ത പത്രസമ്മേളനം തിയേറ്ററിന് പുറത്ത് ശ്രദ്ധേയമായി.

No comments:

Post a Comment