19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 16 December 2014

സിനിമാ നിര്‍മ്മാണം ജനകീയവല്‍കരിക്കണം: ദേവാശിഷ് മഗീജ

ജനകീയ മാധ്യമമെന്ന നിലയ്ക്ക് സിനിമയുടെ നിര്‍മ്മാണം കൂടുതല്‍ ജനകീയവല്‍ക്കരിക്കണമെന്ന്   മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ ചിത്രം 'ഊംഗ'യുടെ സംവിധായകന്‍ ദേവാശിഷ് മഗീജ പറഞ്ഞു. സിനിമ ഐ-ഫോണുപയോഗിച്ചും പകര്‍ത്തുന്ന സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കണം. ജോണ്‍ എബ്രഹാമിന്റെ നിര്‍മാണ ശൈലിയെ പിന്തുടരാനാണ് താനാഗ്രഹിക്കുന്നത്. രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നുമാണ് ഊംഗയുടെ സിനിമയുടെ പിറവിയെന്നും അദ്ദേഹം പറഞ്ഞു.
സിനിമ ഒരു നാടിന്റെ സംസ്‌കാരത്തില്‍ നിന്ന് ഉടലെടുക്കുന്ന ഉത്പന്നമാണെന്ന് സഹീറിന്റെ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ പറഞ്ഞു.  മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകന് സാമൂഹിക ബാധ്യതയുണ്ടെങ്കിലും പ്രത്യയശാസ്ത്രത്തില്‍ ഊന്നിനിന്നുകൊണ്ടു തന്നെ  സിനിമയെടുക്കണമെന്നില്ല. രാഷ്ട്രീയ പശ്ചാത്തലമുണ്ടെങ്കിലും തന്റെ സിനിമ രാഷ്ട്രീയ സിനിമയല്ലെന്ന്് 'ഡിസംര്‍-1' ന്റെ സംവിധായകന്‍ പി. ശേഷാദ്രി പറഞ്ഞു. മ ികച്ച സമാന്തര സിനിമകളെല്ലാം ഗ്രാമങ്ങളുടെ കഥയാണ് പറഞ്ഞത്. നാഗരികതയില്‍ നിന്ന് നല്ല സൃഷ്ടികള്‍ പിറക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ സാഹിത്യ അടിത്തറ ഇന്ത്യന്‍ സിനിമകളെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് 'ദി ടെയ്ല്‍ ഓഫ് നയന്‍ചമ്പ'യുടെ സംവിധായകന്‍ ശേഖര്‍ദാസ് പറഞ്ഞു. നല്ല സിനിമകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കുന്നതില്‍ വീഴ്ചവരുന്നുണ്ടെന്നും കുറഞ്ഞ ബജറ്റില്‍ സിനിമയെടുത്താലേ സ്വതന്ത്ര സിനിമകള്‍ക്ക് രാജ്യത്ത് നിലനില്‍പ്പുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'1983'ന്റെ സംവിധായകന്‍ എബ്രിദ് ഷൈന്‍, 'സമ്മര്‍, ക്യോട്ടോ'യുടെ സംവിധായകന്‍ ഹിരോഷി ടോഡ, 'പന്നയ്യാരും പദ്മിനിയും' എന്ന ചത്രത്തിന്റെ സംവിധായകന്‍ അരുണ്‍കുമാര്‍ എസ്.യു., ഫിലിം ക്രിട്ടിക്‌സ് സൈബ ചാറ്റര്‍ജി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment