19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 17 December 2014

നല്ല സിനിമകളുടെ ഫലം പ്രവചനാതീതം: നൂറി ബെല്‍ഗി കെയ്‌ലന്‍

നല്ല സിനിമകള്‍ ഉണ്ടാക്കുന്ന ആത്യന്തിക ഫലം പ്രവചനങ്ങള്‍ക്കതീതമാണെന്ന് തുര്‍ക്കി ചലച്ചിത്ര സംവിധായകന്‍ നൂറി ബെല്‍ഗി കെയ്‌ലന്‍ പറഞ്ഞു. കൈരളി തിയേറ്ററില്‍ ചലച്ചിത്ര പണ്ഡിത ഗോനുല്‍ ഡോല്‍മസ് കോളിനുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാല ദേശങ്ങളുടെ അതിര്‍വരമ്പുകള്‍ കടന്ന് സഞ്ചരിക്കുന്ന നല്ല സിനിമകള്‍ ആരുടെയെല്ലാം മനസ്സില്‍ എന്തെല്ലാം പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്ന്് പറയുക വിഷമകരം. സംവിധായകന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള തലങ്ങളിലേക്ക് സിനിമ സഞ്ചരിച്ചെന്നുവരും. സമുദ്രത്തിലേക്ക് കുടം വലിച്ചെറിയുന്നതുപോലെയാണ് നല്ല സിനിമ  സമൂഹത്തിന് സമര്‍പ്പിക്കുന്നത്. ആശയങ്ങളുമായി ഒഴുകി സഞ്ചരിക്കുന്ന അതിന്റെ വഴികള്‍ പ്രവചനാതീതമാണ്. മേളയില്‍ പ്രദര്‍ശിപ്പിച്ച 'വിന്റര്‍ സ്ലീപ്പ്' എന്ന തന്റെ ചിത്രം പൂര്‍ണമായും ആത്മാംശം കലര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു. മതപരമായ ചട്ടക്കൂടുകള്‍ സിനിമകളുടെ സ്വാതന്ത്ര്യത്തിന് കടമ്പകളാകാറുണ്ട്.

സ്ത്രീകളാണ് പുരുഷന്മാരേക്കാളും കരുത്തരെന്ന് അനുഭവം പഠിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. താന്‍ കണ്ടതില്‍ വ്യത്യസ്തയുള്ള പ്രേക്ഷകരാണ് ഇന്ത്യന്‍ ജനതയെന്നും നൂറി ബെല്‍ഗികെയ്‌ലന്‍ മുഖാമുഖത്തില്‍ അഭിപ്രായപ്പെട്ടു.

No comments:

Post a Comment