19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 16 December 2014

ജനകീയ സിനിമയുടെ പിന്തുടര്‍ച്ചയായി ഒരാള്‍ പൊക്കം

പിരിച്ചെടുത്ത പണം കൊണ്ട് നിര്‍മ്മിച്ച ചിത്രം ഒരാള്‍പ്പൊക്കം മൂന്നാം തവണയും നിറഞ്ഞസദസില്‍ പ്രദര്‍ശിപ്പിച്ചു.  സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണ്ണമായും ജനങ്ങളില്‍ നിന്നു  പിരിച്ച പണംകൊണ്ട് കാഴ്ച ഫിലിം സൊസൈറ്റിയാണ്  അണിയിച്ചൊരുക്കിയത്.
 പ്രകാശ് ബാരെയും മീന കന്തസ്വാമിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  മനസ്സിന്റെ സങ്കീര്‍ണ്ണതകളെ പ്രകൃതിയുടെ പ്രതീകാത്മകയ്‌ക്കൊപ്പം ചേര്‍ത്തുവെക്കുന്ന സിനിമ ഹിമാലയന്‍ പ്രകൃതിഭംഗിയും മനോഹരമായി പകര്‍ത്തിയിരിക്കുന്നു.
അഞ്ചു വര്‍ഷം തനിക്കൊപ്പം ജീവിച്ച് വേര്‍പിരിയേണ്ടിവന്ന മായ എന്ന കാമുകിയെത്തേടി നായകന്‍ ഹിമാലയന്‍ താഴ്‌വരയിലേക്ക് നടത്തുന്ന യാത്രയാണ് പ്രമേയം.  കേദാര്‍നാഥ് പ്രളയത്തിന്റെ ബാക്കിപത്രത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പ്രകൃതിക്കുമേല്‍ മനുഷ്യന്‍ നടത്തുന്ന അധിനിവേശവും ചര്‍ച്ചചെയ്യുന്നു.

സഞ്ജയന്‍ കേരളീയ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനവും അദ്ദേഹത്തിന്റെ അവസാനകാലഘട്ടവും പ്രമേയമായ വിദൂഷകന്‍ ആദ്യ പ്രദര്‍ശനത്തില്‍ തന്നെ ശ്രദ്ധേയമായി. മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് ടി.കെ. സന്തോഷ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വിദൂഷകന്‍ പ്രദര്‍ശനത്തിനെത്തിയത്.

No comments:

Post a Comment