19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Tuesday 16 December 2014

ജര്‍മന്‍ ചിത്രങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമായില്ല: സര്‍ജോദയ് ചാറ്റര്‍ജി

 ജര്‍മന്‍ സിനിമയില്‍ അവിടത്തെ സാമൂഹ്യമാറ്റങ്ങള്‍ക്കൊപ്പമുള്ള ചലനങ്ങളുണ്ടായിട്ടില്ലെന്ന് ഗോഥെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി സര്‍ജോദയ് ചാറ്റര്‍ജി പറഞ്ഞു. മേളയോടനുബന്ധിച്ച് ഹൈസിന്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജര്‍മന്‍ സിനിമയുടെ തുടക്കകാലത്ത് പ്രണയവും ഹാസ്യവുമായിരുന്നു മുഖ്യവിഷയമെങ്കില്‍ 1920 കളോടെ സിനിമയിലെ എക്‌സ്പ്രഷനിസം  വിജയകരമായി പരീക്ഷിച്ചു. രണ്ടാം ലോക മഹായുദ്ധങ്ങളും ജര്‍മന്‍ സിനിമയെ പ്രതികൂലമായി ബാധിച്ചു. ഹിറ്റ്‌ലറുടെ കാലത്ത് സിനിമയെന്നത് കേവലം നാസി സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കാനുള്ള മാധ്യമമായിരുന്നു. ഹിറ്റ്‌ലറുടെ ദാരുണമായ നരഹത്യകള്‍ 1965 കളോടെ മാത്രമേ സംവിധായകര്‍ തിരശ്ശീലയിലെത്തിക്കാന്‍ ധൈര്യം കാണിച്ചിരുന്നുള്ളുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓണ്‍ട്രില്ല ഹസ്‌റ പ്രതാപ് സംബന്ധിച്ചു.

No comments:

Post a Comment