19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 17 December 2014

മത്സരചിത്രങ്ങളുടെ സജീവതയില്‍ ആറാം നാള്‍

മേളയുടെ ആറാം ദിനത്തെ ആവേശഭരിതമാക്കിയത് മത്സരചിത്രങ്ങളുടെ സമൃദ്ധി. 12  ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചത്. ഇവയില്‍ ഡിസംബര്‍ ഒന്ന്, സഹീര്‍, സമ്മര്‍ ക്യോട്ടോ, വണ്‍ ഫോര്‍ ദി റോഡ്, റഫ്യൂജിയോഡോ തുടങ്ങിയ പത്ത് ചിത്രങ്ങളുടെ മൂന്നാം വട്ട പ്രദര്‍ശനമാണ് നടന്നത്.  കുടിയേറ്റക്കാര്‍, നാടുകടത്തപ്പെട്ടവര്‍, നാടോടികള്‍, അഭയാര്‍ഥികള്‍ എന്നിവരുടെ ഇടമന്വേഷിക്കുന്ന മൊറോക്കോ ചിത്രമായ 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്' മികച്ച പ്രേക്ഷകാഭിപ്രായം നേടി. തലാ ഹദീദാണ് ചിത്രത്തിന്റെ സംവിധായിക. മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ സന്തോഷ് ടി.കെ. സംവിധാനം ചെയ്ത 'വിദൂഷകന്‍', എന്‍.കെ. മുഹമ്മദ് കോയയുടെ 'അലിഫ്', ലോകസിനിമാ വിഭാഗത്തില്‍ കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍'എന്നീ ചിത്രങ്ങള്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. നാലാം പ്രദര്‍ശനത്തിനെത്തിയ 'എ ഗേള്‍ അറ്റ് മൈ ഡോര്‍' പ്രേക്ഷകാംഗീകാരം നേടി. മത്സരവിഭാഗത്തിലുള്‍പ്പെടുന്ന 'സഹീര്‍', 'അസ്തമയം വരെ' എന്നിവയും ഹൃദ്യമായി.
അര്‍ജന്റീന സ്പാനിഷ് സംയുക്ത സംരംഭമായ 'വൈല്‍ഡ് ടെയ്ല്‍സ്' എന്ന ചിത്രത്തിന് വലിയ പ്രേക്ഷകപ്രീതിയാണ് ലഭിച്ചത്. ഇറാന്‍-ഇറാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ട കുടുംബത്തിന്റെ കഥപറയുന്ന 'ട്രാക്ക് 143' സംവിധാനമികവിനാല്‍ വ്യത്യസ്തമായി. റഷ്യന്‍ ചിത്രമായ 'ലെവിയാത'നാണ് പ്രക്ഷകാഭിപ്രായം നേടിയ മറ്റൊരു ചിത്രം. വാങ് സിയാവോഷിന്റെ 'റെഡ് അംനേഷ്യ' എന്ന ചൈനീസ് ചിത്രം ഉദ്വേഗപൂര്‍വമാണ് പ്രേക്ഷകര്‍ ആസ്വദിച്ചത്.

മത്സരചിത്രങ്ങളുടെ വിധിനിര്‍ണയിക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം നല്‍കിക്കൊണ്ട് ഏര്‍പ്പെടുത്തിയ ഓഡിയന്‍സ് പോള്‍ ആകര്‍ഷണീയതയായി. അന്താരാഷ്ട്ര മത്സരവിഭാഗത്തിലുള്‍പ്പെട്ട 14 ചിത്രങ്ങളെയാണ് അഭിപ്രായ വോട്ടെടുപ്പിലൂടെ ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം.

No comments:

Post a Comment