19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday, 15 December 2014

സിനിമ കാണാന്‍ മന്ത്രിമാരും

മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.എസ്. ശിവകുമാറും ഇന്നലെ (ഡിസം.15) കൈരളി തിയറ്ററില്‍ സിനിമ കാണാനെത്തിയത് സിനിമാസ്വാദകരെ ആവേശത്തിലാക്കി. വൈകിട്ട് ആറ് മണിയോടെയാണ് ഇന്റര്‍നാഷണല്‍ മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രം 'ഊംഗ' കാണാനെത്തിയത്. പോരായ്മകളെല്ലാം പരിഹരിച്ച് മേള വിജയകരമായി മുന്നേറുകയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഏറ്റവും മികച്ച ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനകീയ മേളയാണ് നമ്മുടേത്. ഉത്സവാന്തരീക്ഷമുള്ള മേളകളിലെല്ലാം തിക്കും തിരക്കും സ്വാഭാവികമാണെന്നും പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്കെല്ലാം ആവുന്നത്ര സുരക്ഷയും സൗകര്യവും ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.ടി.ബല്‍റാം എം.എല്‍.എ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍ എന്നിവരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.

No comments:

Post a Comment