19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday, 15 December 2014

സാഹിത്യം സിനിമയാക്കുമ്പോള്‍ മനോവ്യാപാരങ്ങളുടെ അവതരണം വെല്ലുവിളി

സാഹിത്യരചനകളില്‍ നിന്ന്  ചലച്ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങള്‍ അവതരിപ്പിക്കുകയെന്നത് കനത്ത വെല്ലുവിളിയാണെന്ന് പ്രശസ്ത തിരക്കഥാകൃത്ത് അന്‍ജും രജബലി പറഞ്ഞു. തിരക്കഥാരചനയുടെ വിവിധ തലങ്ങളെക്കുറിച്ച് ഹൈസിന്ദില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂലകൃതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു പുതിയ സൃഷ്ടിതന്നെയാകണം തിരക്കഥകള്‍. ചലച്ചിത്രഭാഷയിലൂടെ പൂര്‍ണമായും അവതരിപ്പിക്കാനാകുന്നതുമാത്രമേ തിരക്കഥയില്‍ എഴുതാവൂ. വായനയും സിനിമകാണലും വ്യത്യസ്ത അനുഭവമായിരിക്കണം. സിനിമയുടെ എല്ലാ സാങ്കേതികവശങ്ങളും മനസ്സില്‍ കണ്ടാകണം തിരക്കഥാരചന. നല്ല സിനിമകളുടെ ആസ്വാദനത്തിന്  ഇടവേള തടസ്സമാണ്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓണ്‍ട്രില്ല ഹസ്‌റ പ്രതാപ് സന്നിഹിതയായിരുന്നു.

No comments:

Post a Comment