19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Friday 19 December 2014

പ്രാദേശിക തലത്തില്‍ ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കും: മന്ത്രി തിരുവഞ്ചൂര്‍

നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സിനിമ കാണാന്‍ സൗകര്യമൊരുക്കുന്നതിനായി  പ്രാദേശിക തലത്തില്‍ രണ്ട് ചലച്ചിത്രമേളകള്‍ നടത്തുമെന്ന്  മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിശാഗന്ധിയില്‍ നടന്ന 19 ാമത് രാജ്യന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ മേള നല്ല സിനിമകളുടെ പ്രദര്‍ശനംകൊണ്ടും മികച്ച പ്രേക്ഷകപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു. പൊതുജനങ്ങളുടെ അംഗീകാരം മേളയ്ക്ക് കിട്ടി. എല്ലാവര്‍ക്കും സിനിമ കാണുന്നതിന് സൗകര്യമരുക്കുന്നതില്‍ ചില പരിമിതികളുണ്ടായി. ഇത് പരിഹരിക്കാനും മികച്ച ലോക ചിത്രങ്ങള്‍ കാണാനും അവസരമൊരുക്കാന്‍ പ്രാദേശിക ചലച്ചിത്രോത്സവങ്ങള്‍ നടത്തുന്നതിലൂടെ സാധിക്കും. മുന്‍വര്‍ഷത്തേക്കാള്‍ 75 ലക്ഷം രൂപ ചെലവുകുറച്ചാണ് ഇത്തവണ മേള നടത്തിയത്. മേളയില്‍ ആകെ ഒന്നര ലക്ഷത്തിലധികം പേര്‍ പങ്കെടുത്തിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശങ്ങളുടെ സാധ്യതകള്‍ പരിശോധിച്ച്് അംഗീകാരം നല്‍കും. മലയാള സിനിമയുടെ മാര്‍ക്കറ്റിങ്ങിനും നടപടികള്‍ സ്വീകരിക്കും. ഇന്റര്‍നാഷണല്‍ ജൂറി തെരഞ്ഞെടുത്ത നാല് മലയാള ചിത്രങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment