19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 17 December 2014

ഏഴാംനാള്‍: നാലാംവട്ട പ്രദര്‍ശനവുമായി ഒമ്പത് ചിത്രങ്ങള്‍

മികച്ച ചിത്രങ്ങളുടെ അവസാനവട്ട പ്രദര്‍ശനവും നാല് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും ഒരുക്കി മേളയുടെ ഏഴാം ദിനം ഇന്ന്(ഡിസം 18) ശ്രദ്ധേയമാകും. മൂന്ന് തവണ പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ സഹീര്‍, ഒബ്ലിവിയന്‍ സീസണ്‍, വണ്‍ ഫോര്‍ ദ റോഡ്, റഫ്യൂജിയാഡോ, സമ്മര്‍ക്യോട്ടോ, നാരോ ഫ്രയിം ഓഫ് മിഡ് നൈറ്റ്, അസ്തമയം വരെ, ദ ബ്രൈറ്റ് ഡേ, മാന്‍ ഓഫ് ക്രൗഡ് എന്നീ ചിത്രങ്ങളുടെ അവസാനവട്ട പ്രദര്‍ശനമാണ് നടക്കുക. ഏതാനും ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനവും നടക്കും.
ലോകസിനിമാ  വിഭാഗത്തില്‍ 'ഫയേഴ്‌സ് ഓണ്‍ ദി പ്ലെയിന്‍', 'പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ്', 'മെജോറിറ്റി', 'ലവ് ബാറ്റില്‍സ്', 'സൈലന്‍സ് & ക്രൈ' എന്നിവ ആദ്യപ്രദര്‍ശനത്തിനെത്തും. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ശവങ്ങളും മാംസങ്ങള്‍ക്കുമിടയിലൂടെയുള്ള സൈനിക ജീവിതത്തിലേക്കാണ് 'ഫയേഴ്‌സ് ഓണ്‍ ദി പ്ലെയിന്‍ കണ്ണുതുറക്കുന്നത്. ക്ഷയരോഗബാധിതനായ ടുമറയ്ക്ക് ശവക്കൂട്ടങ്ങള്‍ക്കിടയിലൂടെ അലഞ്ഞുനടക്കേണ്ടിവരുന്നു. സുഹൃത്ത് കഴിക്കാന്‍ തരുന്ന മാംസം സൈനികരുടേതുതന്നെയാണെന്നറിയുമ്പോഴും മരവിപ്പ് മാത്രമാണ് അയാളില്‍ അവശേഷിക്കുന്നത്. യുദ്ധം കീഴ്‌മേല്‍ മറിച്ച വിശ്വാസങ്ങള്‍ക്കിടയിലൂടെ തികച്ചും വ്യത്യസ്ഥമായൊരു യാഥാര്‍ഥ്യത്തിലേക്ക് അയാള്‍ നടക്കുന്നു.
ഏകാധിപതിയായ അച്ഛന്‍ തന്നിലെ വ്യക്തിക്തിയെ വളരാന്‍ അനുവദിക്കുന്നില്ലെന്ന് മെര്‍ത്കാന് അറിയാം. എന്നാല്‍ കിഴക്കന്‍ തുര്‍ക്കിയില്‍ നന്നുള്ള സുന്ദരിയായ ഗലുമായുള്ള ബന്ധം അവനില്‍ ആത്മവിശ്വാസം വളര്‍ത്തുന്നു. തുര്‍ക്കിയുടെ ആന്തരിക സംഘര്‍ഷങ്ങളും ജനങ്ങള്‍ ഉള്ളില്‍ പേറുന്ന വൈരാഗ്യത്തിന്റെ കഥ  പറയുന്ന 'മെജോറിറ്റി' ചിന്തിപ്പിക്കുന്ന ചിത്രമാണ്. വെനീസ്, മുംബൈ ഉള്‍പ്പെടെ വിവിധ ചലച്ചിത്രമേളകളില്‍ ചിത്രം പുരസ്‌കാരങ്ങള്‍ നേടി. സെരന്‍ യുസ് ആണ് സംവിധായകന്‍.
മത്സരവിഭാഗത്തില്‍ നിന്നുള്ള 11 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. ഭൂതകാലത്തിന്റെ പിടിയില്‍ നിന്നുള്ള മോചനം എളുപ്പമല്ലെന്നറിയുന്ന മുന്‍ ലൈംഗിക തൊഴിലാളിയുടെ കഥ പറഞ്ഞ ഇറാന്‍ ചിത്രം 'ഒബ്‌ളിവിയന്‍ സീസണ്‍'. കുടിയേറ്റക്കാരുടെയും നാടുകടത്തപ്പെട്ടവരുടെയുമൊക്കെ ഇടമില്ലായ്മയുടെ കാരണമന്വേഷിക്കുന്ന 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്', ജപ്പാന്‍ ചിത്രം 'സമ്മര്‍, ക്യോട്ടോ', തനിക്ക് യോജിക്കുന്നൊരു ലോകം സങ്കല്പങ്ങളില്‍ നെയ്‌തെടുത്ത് അതില്‍ ആശ്വാസം കണ്ടെത്തുന്ന മിതുവിന്റെ കഥ പറുന്ന 'ദി ആന്റ് സ്റ്റോറി', സജിന്‍ ബാബുവിന്റെ 'അസ്തമയം വരെ' തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

ലോകസിനിമാ വിഭാഗത്തില്‍ 22 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. നിശാഗന്ധിയില്‍ രാത്രി  ഏഴിന് 'ദി പോസ്റ്റ്മാന്‍സ് വൈറ്റ് നൈറ്റ്‌സ്' പ്രദര്‍ശിപ്പിക്കും. കിംകി ഡുക്കിന്റെ വണ്‍ ഓണ്‍ വണ്‍ ഇന്ന് വീണ്ടും പ്രദര്‍ശനത്തിനെത്തും. ആകെ 46 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുക. 

No comments:

Post a Comment