19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday 30 November 2014

വ്യത്യസ്ത കാഴ്ചകളുമായി അഞ്ച് ജൂറി ചിത്രങ്ങള്‍

ജീവിതത്തിന്റെ വ്യത്യസ്ത കാഴ്ചകളും ഭാവങ്ങളും പ്രേക്ഷകരിലെത്തിക്കുന്ന അഞ്ച് ജൂറി ചിത്രങ്ങളാണ് ഇത്തവണ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജൂറി ചെയര്‍മാന്‍ ഷീ ഫെയ് സംവിധാനം ചെയ്ത 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി', 'ബ്ലാക്ക് സ്‌നോ', 'എ ഗേള്‍ ഫ്രം ഹുനാന്‍', മറാത്തി സംവിധായിക സുമിത്ര ഭാവെ, സുനില്‍ സുക്താങ്കറുമായി ചേര്‍ന്ന് സംവിധാനം ചെയ്ത 'വാസ്തുപുരുഷ്', റെയ്‌സ് ക്ലയ്ക് സംവിധാനം ചെയ്ത 'നൈറ്റ് ഓഫ് സൈലന്‍സ്' എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
വ്യത്യസ്തമായ സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോള്‍ ഒരു സ്ത്രീക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാടില്‍ വരുന്ന മാറ്റങ്ങളാണ് 105 മിനിട്ട് ദൈര്‍ഘ്യമുള്ള 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി'യില്‍ ഷീഫെയ് പറയുന്നത്. മദ്യപാനത്തിലും അലസതയിലും മുഴുകിക്കഴിയുന്ന ഭര്‍ത്താവും മകനുമടങ്ങുന്ന കുടുംബത്തെ നോക്കേണ്ട ഉത്തരവാദിത്വം പൂര്‍ണമായും സിയാങ്ങിന്റെ ചുമലിലാണ്. അപ്രതീക്ഷിതമായി കയ്യിലെത്തുന്ന പണത്തിലൂടെ ആരെയും തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ സാധിക്കുമെന്ന് അവര്‍ കരുതുന്നു. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ അങ്ങനെയല്ലെന്ന് ജീവിതം അവരെ പഠിപ്പിക്കുന്നു. 1993 ല്‍ റിലീസ് ചെയ്ത ചിത്രം ആ വര്‍ഷത്തെ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരവും ഷിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള സില്‍വര്‍ ഹ്യൂഗോ  പുരസ്‌കാരവും നേടി.
ഷീഫെയ് തന്നെ 1990 ല്‍ സംവിധാനം ചെയ്ത ചൈനീസ് ഡ്രാമാ ചിത്രമാണ് 'ബ്ലാക് സ്‌നോ'. നോവലില്‍ നിന്നും പ്രമേയം ഉള്‍ക്കൊണ്ട് തയാറാക്കിയ ചിത്രം 40 ാമത് ബര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ബെയര്‍ പുരസ്‌കാരം നേടി. ചൈനയില്‍ അക്കാലത്തു നടന്ന രാഷ്ട്രീയ മാറ്റങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ച ആഘാതങ്ങളുടെ നേര്‍ക്കാഴ്ചയാണ്. നന്മയുടെ ലോകത്ത് നടക്കാനാഗ്രഹിക്കുന്ന നായക കഥാപാത്രങ്ങളെ സാഹചര്യങ്ങള്‍ തിന്മയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഹാന്‍ഡ് ഹെല്‍ഡ് കാമറകൊണ്ട് ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിലെ രംഗങ്ങള്‍ യഥാര്‍ഥമായ ദൃശ്യാനുഭവം നല്‍കുന്നു.
1986 ല്‍ പുറത്തിറങ്ങിയ 'എ ഗേള്‍ ഫ്രം ഹുനാന്‍' ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നു നോക്കുമ്പോള്‍ വിചിത്രമെന്നു തോന്നാവുന്ന കഥയാണ് പറയുന്നത്. 12 വയസ്സുള്ള നായികയ്ക്ക് രണ്ടു വയസ്സുകാരനെ വിവാഹം കഴിക്കേണ്ടിവരുന്നു. ഭാര്യ എന്നതിലുപരി തന്റെ ഭര്‍ത്താവിന്റെ അമ്മയാവുകയാണ് നായിക. സമൂഹം അവര്‍ക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന ബന്ധമറിയാത്ത രണ്ടു വയസ്സുകാരന് അവള്‍ അമ്മതന്നെയാണ്. അവിഹിത ബന്ധത്തിലൂടെ കുഞ്ഞിനെ പ്രസവിക്കുന്ന നായികയ്ക്ക് തന്റെ അമ്മായിയമ്മയുടെ നിര്‍ബന്ധപ്രകാരം ആ കുഞ്ഞിനെയും മറ്റൊരു കൗമാരക്കാരിക്ക് വിവാഹം കഴിച്ചു നല്‍കേണ്ടിവരുന്നു. 1987 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ അണ്‍ സേര്‍ട്ടണ്‍ റിഗാര്‍ഡ് സെക്ഷനില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 110 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 1987 ലെ ചൈന ഗോള്‍ഡന്‍ ഫിനിക്‌സ് അവാര്‍ഡ് ചിത്രത്തിലെ നായികയ്ക്ക് ലഭിച്ചു.
സുമിത്ര ഭാവെ-സുനില്‍ സുക്താങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമായ ബംഗാളി ചിത്രമാണ് 'വാസ്തുപുരുഷ്'. യാഥാസ്ഥിതിക ജീവിതത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് തന്റെ മകന്‍ ജീവിതയാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയണമെന്ന ഒരമ്മയുടെ തീവ്രാഭിലാഷമാണ് 'വാസ്തുപുരുഷ്'. പാവങ്ങളെ സഹായിക്കുന്ന ഒരു ഡോക്ടറായി മാറാന്‍ അമ്മയുടെ നിശ്ചയദാര്‍ഢ്യം അവനെ സഹായിച്ചു. 40 വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്ന ഡോ. ഭാസ്‌കര്‍ ദേശ്പാണ്ഡെയുടെ ഓര്‍മകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 2003 ലെ നാഷണല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച മറാത്തി ഫിലിമിനുള്ള ഗോള്‍ഡന്‍ ലോട്ടസ് അവാര്‍ഡ് നേടി. 2004 ലെ സ്‌ക്രീന്‍ പീക്ക്‌ലി അവാര്‍ഡ് മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള പുരസ്‌കാരവും ചിത്രം നേടി.
തന്നെക്കാള്‍ 30 വയസ്സ് മുതിര്‍ന്ന ജയില്‍പുള്ളിയെ വിവാഹം കഴിക്കേണ്ടിവരുന്ന കൗമാരക്കാരിയുടെ നിസ്സഹായാവസ്ഥയാണ് റെയ്‌സ് ക്ലയ്ക്കിന്റെ 'നൈറ്റ് ഓഫ് സൈലന്‍സ്' പറയുന്നത്. 2013 ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ദൈര്‍ഘ്യം 92 മിനിട്ടാണ്.

5 films to embellish jury session

The 19th edition of IFFK has five films in the jury films session. Three films of the jury chairman Xei Fei will be screened. Films of Sumithra Bhave and Resis Celik the two other jury members will also be screened in this category. 
Oil maker’s family, Black snow, A girl from Hunan, directed by Xei Fei; Vasthupurush; the movie directed by Sumithra Bhave along with Sunil sudhakar, Night of silence directed by Resis Celik are the movies included in the jury session.
‘Oil Makers Family’ was released in the year of 1993; it bagged the Golden Berlin Bear award in the same award. The movie portrays the life of a woman who had undergone through adverse situations in her life. If money can’t buy happiness, cant it at least but control over others. The unexpected money came to her make her obstinate and she wanted all others in her family to bend at her will. When she realize it will not happen she finds other ways for tranquility.
‘Black snow’ is another remarkable Xie Fei film released in 1990 .the movie got the Berlin silver bear award in the 40th Berlin Film festival. The film captures the social impact of political change in china at the time, through a semi-literate who was deprived from school during the Cultural Revolution. The lurking hand held camera adds a real life effect to the movie.
‘The girl from Hunan ‘another master piece by Xie Fei, released in 1986 always stood unique for its unnatural story line. It is the story of a willful twelve year old Xiao Xiao who enters in to an arranged marriage with a two year old child. Left by her uncle in a remote village, Xiao Xiao is expected to be less of a wife than a mother to her husband.
Vasthupurush is the story of one illiterate woman’s determination to ensure that her son breaks away from the degenerate feudal background of his once affluent family and becomes a doctor to help the poor and needy.

‘Night of Silence’ a film by Reis Celik , tells the story of a young bride(Dilan Aksut) having just entered puberty had been forced to marry with groom(Ilyas Salman) whom returned to his home town after doing many years in prison and fifty years elder than her. She was afraid and did not know what is going to happen. Sitting in the nuptial chamber with horror, she will start to face with realities after grandfather- aged groom steps in to the room.
ചിത്രങ്ങള്‍ റിസര്‍വ് ചെയ്യാന്‍ പ്രത്യേക കൗണ്ടര്‍ സംവിധാനവും

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ കാണാനുദ്ദേശിക്കുന്ന ചിത്രങ്ങള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ തിയേറ്ററുകളില്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും. റിസര്‍വ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് തിയേറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍വേഷന്‍/ബുക്കിങ് കൗണ്ടര്‍ സംവിധാനം പ്രയോജനപ്പെടുത്താം. ഇവിടെ പാസ് ഹാജരാക്കിയാല്‍ ചിത്രങ്ങള്‍ റിസര്‍വ് ചെയ്യാനാകും.  റിസര്‍വ് ചെയ്ത ചിത്രങ്ങള്‍ക്കുള്ള ടിക്കറ്റുകളും ഈ കൗണ്ടറുകളില്‍ ലഭിക്കും. എല്ലാ തിയറ്ററുകളിലും നാല് കൗണ്ടറുകള്‍ വീതമുണ്ടായിരിക്കും. സഹായം ആവശ്യമുള്ളവര്‍ക്കായി എല്ലാ തിയേറ്ററുകളിലും ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കും. റിസര്‍വേഷനുകള്‍ കാന്‍സലാകുന്ന സാഹചര്യത്തില്‍ ആദ്യമെത്തുന്ന ഡെലിഗേറ്റുകള്‍ക്ക് ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. ഒരുദിവസം മൂന്ന് ചിത്രങ്ങള്‍ക്കു മാത്രമേ റിസര്‍വേഷന്‍ സാധിക്കുകയുള്ളൂ. 

Saturday 29 November 2014

മത്സരവിഭാഗത്തില്‍ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന ആകര്‍ഷക ഇനമായ മത്സരവിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളും വിദേശഭാഷാ ചിത്രങ്ങളും ഉള്‍പ്പെടെ 14 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പി.ശേഷാദ്രി സംവിധാനം ചെയ്ത 'ഡിസംബര്‍ 1', ദേവാശിഷ് മഹീജയുടെ 'ഊംഗ', സജിന്‍ബാബുവിന്റെ 'അസ്തമയം വരെ', സിദ്ദാര്‍ഥ്ശിവയുടെ 'സഹീര്‍' എന്നീ ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഇറാനിയന്‍ ചിത്രങ്ങളായ 'ഒബ്ലീവിയന്‍ സീസണ്‍' (സംവിധാനം: അബ്ബാസ് റാഫി), 'ദി ബ്രൈറ്റ് ഡേ' (ഹുസൈന്‍ ഷഹാബി), മെക്‌സിക്കന്‍ ചിത്രമായ 'വണ്‍ ഫോര്‍ ദി റോഡ്' (ജാക് സാഗ), അര്‍ജന്റീനയില്‍ നിന്നുള്ള  'റഫ്യൂ ജിയോഡൊ' (ഡിയെഗൊ ലെര്‍മാന്‍), ജപ്പാനീസ് ചിത്രമായ 'സമ്മര്‍, ക്യോട്ടോ' (ഹിരോഷി ടോഡ), ബംഗ്ലാദേശി സിനിമ 'ദി ആന്റ് സ്റ്റോറി' (മുസ്തഫ സര്‍വാര്‍ ഫറൂക്കി), ബ്രസീലിയന്‍ സിനിമ 'ദി മാന്‍ ഓഫ് ക്രൗഡ്' (മാര്‍സലോ ഗോമസ്), മൊറോക്കന്‍ സിനിമകളായ 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്' (തല ഹദീദ്), 'ദേ ആര്‍ ദി ഡഗ്‌സ്' (ഹിഷാം ലാസ്രി), ദക്ഷിണ കൊറിയന്‍ ചിത്രം  'എ ഗേള്‍ അറ്റ് മൈ ഡോര്‍' (ജൂലി ജങ്) എന്നീ ചിത്രങ്ങളും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
മനുഷ്യ ജീവിതത്തിന്റെ സ്വപ്നങ്ങളും ഒറ്റപ്പെടലും പ്രണയവും പ്രതികാരവുമെല്ലാം  ഈ സിനിമകളില്‍ പ്രതിഫലിക്കും. മനുഷ്യന്റെ അടിസ്ഥാന വികാരങ്ങള്‍ക്ക് കാല-ദേശ-ഭാഷ വ്യത്യാസങ്ങളില്ലെന്ന് ബോധ്യപ്പെടുത്തുന്നതാകും മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍.
25 ാമത് സ്റ്റോക്‌ഹോം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയ സിനിമയാണ് ദക്ഷിണകൊറിയന്‍ സംവിധായകന്‍ ജൂലി ജങിന്റെ 'എ ഗേള്‍ അറ്റ് മൈ ഡോര്‍'. പൊലീസ് അക്കാദമി ഇന്‍സ്ട്രക്ടറായിരുന്ന ലീക്ക് അവിചാരിതമായി ഴെസു എന്ന ഗ്രാമത്തിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നു. അവിടെ അയാളെ കാത്തിരുന്നത് ഗ്രാമജീവിതത്തിന്റെ നിഷ്‌കളങ്കതയോടൊപ്പം അതിന്റെ ഭീകരതയുമായിരുന്നു.  രണ്ടാനച്ഛനും ഗ്രാമത്തിലെ വ്യവസായ പ്രമുഖനുമായ പാര്‍ക്കിന്റെ പീഡനങ്ങള്‍ക്കു വിധേയയാകേണ്ടിവരുന്ന സിയോളിനെ കണ്ടുമുട്ടുന്നതോടെ ലിയുടെ ജീവിതത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കുന്നു. തികച്ചും അപരിചിതമായ പ്രദേശത്ത് ലി  നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.
കര്‍ണാടകയിലെ വസുപുര എന്ന ഗ്രാമത്തിലെ  മധ്യവര്‍ത്തി കുടംബത്തിന്റെ കഥ പറയുകയാണ് പി. ശേഷാദ്രി 'ഡിസംബര്‍ 1' എന്ന സിനിമയിലൂടെ. ദാരിദ്ര്യത്തിനും പ്രാരാബ്ധത്തിനുമിടയിലും കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ജീവിക്കുന്നവര്‍. അതിഥിതിയായെത്തുന്ന മുഖ്യമന്ത്രിയെക്കാരണം സ്വന്തം വീട്ടില്‍ അന്യരായി ഈ കുടുംബം കഴിയേണ്ടിരുന്നു. മികച്ച പ്രാദേശിക ഭാഷാചിത്രത്തിനുള്ള 61 ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണ്.
ടെലിവിഷന്‍ പരമ്പരകളുടെ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനായ അബ്ബാസ് റാഫിയുടെ ചിത്രമാണ് 'ഒബ്ലിവിയോണ്‍ സീസണ്‍'. തന്റെ ഇരുണ്ട ഭൂതകാലത്തെ വിട്ടെറിഞ്ഞ് പ്രിയതമനോടൊപ്പം പുതിയ ജീവിതത്തിലേക്ക് കടക്കുന്ന വേശ്യ സ്ത്രീയുടെ കഥ. പുരുഷാധിപത്യ സമൂഹത്തില്‍ തന്റെ പ്രിയതമന്റെ പ്രണയതടവറയില്‍ ബന്ധിതയായ സ്ത്രീ നടത്തുന്ന സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ കഥ പറയുന്നു.
അര്‍ജന്റീന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തില്‍ ഡിയോഗോ ലര്‍മന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'റഫ്യൂദിയോദൊ'. ഫാവിയനിലെ ആഭ്യന്തര കലാപത്തോടെ അനാഥരാകപ്പെടുന്ന ലോറയുടെയും മകന്റെയും കഥ. ശൂന്യവും വിജനവുമായ വര്‍ത്തമാനകാലത്തു നിന്നുകൊണ്ട് തനിക്കും മകനും സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കുവാനുള്ള തത്രപ്പാടിലാണ് ലോറ. കാന്‍സ് അടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു.
ജാപ്പനീസ് ചിത്രമായ 'സമ്മര്‍ ക്യോട്ടോ'യുടെ സംവിധായകന്‍ ഹിരോഷി ടോടയാണ്. ഇതിലെ പ്രധാനകഥാപാത്രങ്ങളായ നക്കിമുറ ദമ്പതിമാര്‍ സുഗന്ധസഞ്ചികള്‍ നിര്‍മിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ്. തെരുവില്‍ അനാഥനായി കണ്ട വൃദ്ധനെ മാനുഷിക പരിഗണന മാനിച്ച് സംരക്ഷിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത് നക്കിമുറാ ദമ്പതികളെ സഹായിക്കാനായി തെരുവില്‍ ബാഗ് വില്‍ക്കാന്‍ പോകുന്ന വൃദ്ധനെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതാകുന്നതാണ് ഇതിവൃത്തം.
മോസ്തുഫാ ഫറൂക്കിയുടെ 'ആന്റ് സ്റ്റോറി' ബുരിഗംഗ നദിക്കക്കരെയുള്ള ധാക്ക നഗരത്തെ സ്വപ്നം കാണുന്ന മിഥു എന്ന യുവാവിന്റെ കഥ പറയുന്നു.  സ്വപ്നങ്ങള്‍ ഒന്നും സഫലമാകില്ലെന്ന്തിരിച്ചറിയുന്ന മിഥു സ്വന്തമായി ഒരു സാങ്കല്പിക ലോകം സൃഷ്ടിക്കുന്നു. സത്യം എന്നത് തന്നെ തേടിയെത്തുന്നതും കള്ളം സ്വപ്രയത്‌നം കൊണ്ട് സൃഷ്ടിക്കുന്നതുമായതുകൊണ്ട് താന്‍ സൃഷ്ടിച്ചെടുത്ത കപടലോകത്ത് ജീവിക്കുവാന്‍ തയാറാകുന്നു. ആ ശ്രമത്തിനിടയിലെ രസാവഹമായ സംഭവങ്ങളും സാധാരണ ബംഗ്ലാദേശ് പൗരന്റെ ജീവിക്കുവാനുള്ള ആഗ്രഹവും ഒത്തിണങ്ങിയ ആഖ്യാനം മിഥുവിന്റെ മനസ്സിന്റെ ആഴങ്ങളെ വ്യത്യസ്ത മാനങ്ങളിലൂടെ വ്യക്തമാക്കുന്നു.
ആത്മമിത്രത്തിന്റെ അന്ത്യാഭിലാഷം സഫലീകരിക്കാനായി യാത്ര പുറപ്പെടുന്ന എണ്‍പതുകാരന്റെ ജീവിതമാണ് ജാക് സാഗ 'വണ്‍ ഫോര്‍ ദി റോഡ്' എന്ന മെക്‌സിക്കന്‍ സിനിമയില്‍ ചിത്രീകരിക്കുന്നത്. കുടുംബത്തില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെയും തന്റെ പ്രായത്തെയും വകവെക്കാത്ത വൃദ്ധന്‍ യാത്രയിലൂടനീളം അഭിമുഖീകരിക്കേണ്ടിവരുന്ന ദൗര്‍ഭാഗ്യതയെയും ഗുരുതര പ്രശ്‌നങ്ങളെയും ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നു.
ദേവാശിശ് മഖീജ സംവിധാനം നിര്‍വഹിച്ച 'ഊംഗ' ഒറിയന്‍-ഹിന്ദി ചലച്ചിത്രമാണ്. ദളിത് ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട ഊംഗ എന്ന  ബാലന്‍ തന്റെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ താന്‍ പുരാണകഥാപാത്രമായ രാമനാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. നാടിനെ കാര്‍ന്നുതിന്നുന്ന ബോക്‌സൈറ്റ് ഖനനഫാക്ടറിക്കെതിരെ അവന്‍ പൊരുതുവാന്‍ തീരുമാനിച്ചു. ഏറെ സങ്കീര്‍ണമായ ആദിവാസി ജീവിതവും നക്‌സല്‍ പോരാട്ടവുമൊക്കെ സിനിമയുടെ പ്രതിപാദ്യവിഷയമാകുന്നു.
സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലയില്‍ പ്രശസ്തനായ ഹുസൈന്‍ ഷാഹാബിയുടെ ചിത്രമാണ് 'ദി ബ്രൈറ്റ് ഡേ'. കൊലപാതക കുറ്റം ചുമത്തപ്പെട്ട തന്റെ വിദ്യാര്‍ഥിയുടെ അച്ഛനെ രക്ഷിക്കാന്‍ ഒരു നഴ്‌സറി ടീച്ചര്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥ. ഇരുളടഞ്ഞ സമൂഹത്തിനുനേരെ വിരല്‍ചൂണ്ടുന്ന സിനിമ. ഇറാനിയന്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രീതി പിടിച്ചുപറ്റിയ ഈ ചിത്രം 2013 ലാണ് നിര്‍മിച്ചത്.
മൊറോക്കന്‍ സിനിമയിലെ സ്ത്രീ സാന്നിധ്യമായ തലാ ഹാദീദ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'ദി നാരോ ഫ്രൈം ഓഫ് മിഡ് നൈറ്റ്'. മൊറോക്കോ കാടുകളില്‍ ഏകയായി കാണപ്പെടുന്ന ഐച്ച. കാടിന്റെ വന്യതയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഈ സിനിമ ഐച്ചയുടെ ധീരവും സാഹസികവുമായ ഭൂതകാലത്തിന്റെ കഥപറയുന്നു. 21 ാം നൂറ്റാണ്ടിലെ  ഇടമില്ലായ്മ ചര്‍ച്ച ചെയ്യുന്ന സിനിമ കുടിയേറ്റക്കാര്‍, നാടുകടത്തപ്പെട്ടവര്‍, അഭയാര്‍ഥികള്‍, നാടോടികള്‍ തുടങ്ങിയവരുടെ ഇടമന്വേഷിക്കുന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെട്ടു നില്‍ക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് ജുവനൈല്‍. ബ്രസീലിലെ തിരക്കേറിയ വീഥിയിലൂടെ ട്രാം ഓടിക്കുമ്പോഴും ഏകാന്തവാസം നയിക്കുകയാണ് ജുവനൈല്‍. സഹപ്രവര്‍ത്തകയോടൊപ്പം സൗഹൃദം പുലര്‍ത്താന്‍ നിര്‍ബന്ധിതനാകുന്ന ജുവനൈലിന്റെ മാനസിക സംഘര്‍ഷങ്ങളാണ് 'ദി മാന്‍ ഓഫ് ക്രൗഡ്' (ബ്രസീല്‍)പറയുന്നത്. വ്യവസായവത്കൃത ലോകത്തില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെക്കുറിച്ചും ചിത്രത്തില്‍ പരാമര്‍ശിക്കുന്നു. 95 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ബ്രസീലിയന്‍ ചിത്രത്തിന്റെ സംവിധായകര്‍ മസേലോ ഗോമസ്സും കാവൊ ഗുമാരിയസുമാണ്.
വ്യത്യസ്തവും അനുകരണീയവുമായ പത്രപ്രവര്‍ത്തനമേഖലയെക്കുറിച്ചുള്ള കഥയാണ് ഹിസാന്‍ ലാസിയുടെ 'ദേ ആര്‍ ദി ഡോഗ്‌സ്'. അറബ് വസന്തത്തിന്റെ യാഥാര്‍ഥ്യങ്ങളെ ഒപ്പിയെടുത്ത് സമൂഹത്തിന്റെ കാവല്‍ നായ്ക്കളാകാന്‍ മുതിരുന്ന മൂന്ന് പത്രപ്രവര്‍ത്തകര്‍. യാദൃശ്ചികമായി സമൂഹം തമസ്‌കരിച്ച ഒരു ചരിത്രത്തിന്റെ ഏട് അവരെത്തേടിയെത്തുന്നു. 1880 കളില്‍ നടന്ന മൊറോക്കോയിലെ ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് ജയിലില്‍ അടയ്ക്കപ്പെട്ട വ്യക്തിയുടെ ഭൂതകാലം തേടിപ്പോകാന്‍ അവര്‍ തീരുമാനിച്ചു.
വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി സെമിനാരിയില്‍ ചേരുന്ന യുവാവ് കടുത്ത മാനസിക സമ്മര്‍ദത്തെതുടര്‍ന്ന് പൗരോഹിത്യവൃത്തി ഉപേക്ഷിക്കുന്നു. തുടര്‍ന്ന് തന്റെ സ്വത്വം തേടി അവന്‍ നടത്തുന്ന യാത്രയാണ് 'അസ്തമയം വരെ' എന്ന സിനിമ. കാടിന്റെ വന്യതയുടെയും പ്രശാന്തതയുടെയും പശ്ചാത്തലത്തില്‍ സജിന്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്തത്.
തികച്ചും സാധാരണമായൊരു കലയെ വ്യത്യസ്തമായ ദൃശ്യഭാഷ നല്‍കിക്കൊണ്ട് അസാധാരണമാക്കുകയാണ് 'സഹീര്‍' എന്ന സിനിമ സൃഷ്ടിച്ചുകൊണ്ട് സിദ്ധാര്‍ഥ് ശിവ. ഒരിക്കല്‍ സ്പര്‍ശിക്കുകയോ കാണുകയോ ചെയ്താല്‍ പിന്നീടൊരിക്കലും മറക്കാന്‍ കഴിയാത്തതും  ഭ്രാന്തുപിടിപ്പിക്കത്തക്കവണ്ണം ചിന്തകളെ ആവേശിക്കുന്നതുമായ വസ്തുവോ വ്യക്തിയോ ആണ് സഹീര്‍.  പ്രിയതമയുടെ അകാലവിയോഗത്തില്‍ അവളെ സഹീറായി മറ്റൊരു സ്ത്രീയില്‍ കണ്ടെത്തുകയാണ് നായകന്‍. പുരുഷമേധാവിത്വ ലോകത്ത് സ്ത്രീ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നു. 

Friday 28 November 2014

ചലച്ചിത്രമേള: സീറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യണം

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ കാണുന്നതിന് ഇത്തവണ ഓണ്‍ലൈന്‍വഴി സീറ്റുകള്‍ റിസര്‍വ്വ് ചെയ്യണം. റിസര്‍വ്വേഷന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ചാണ് തിയേറ്ററില്‍ പ്രവേശിക്കേണ്ടത്. പ്രദര്‍ശനത്തിന് ഒരു ദിവസം മുമ്പ്  www.iffk.in എന്ന വെബ്‌സൈറ്റു വഴിയാണ് റിസര്‍വ് ചെയ്യേണ്ടത്. ഒരു ദിവസം പരമാവധി മൂന്ന് സിനിമകള്‍ക്കേ റിസര്‍വ് ചെയ്യാനാകൂ. ഇ മെയില്‍ വഴി റിസര്‍വേഷന്‍ അംഗീകരിക്കപ്പെട്ടത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കും. ഇവര്‍ക്ക് പ്രദര്‍ശന ദിവസം ഏത് തീയേറ്ററില്‍ നിന്നും പാസ്സ് കാണിച്ച് ബന്ധപ്പെട്ട സിനിമകളുടെ ടിക്കറ്റുകള്‍ വാങ്ങാം. റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്യപ്പെടുന്ന സാഹചര്യങ്ങളില്‍ റിസര്‍വ് ചെയ്തിട്ടില്ലാത്തവര്‍ക്കും സിനിമ കാണാന്‍ അവസരം ലഭിക്കും. ക്യാന്‍സല്‍ ചെയ്യപ്പെടുന്ന ടിക്കറ്റുകള്‍ക്ക് ആനുപാതികമായി സിനിമ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ക്യൂ നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ലഭിക്കും. മേളയോടടുത്ത ദിവസങ്ങളില്‍ റിസര്‍വേഷന്‍ സൗകര്യവും അനുബന്ധ വിവരങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാകും.  

Thursday 27 November 2014

മീഡിയ പാസ്സുകള്ക്ക് ഇന്നുകൂടി (നവംബര്‍ 28) അപേക്ഷിക്കാം

 ചലച്ചിത്രമേളയുടെ മീഡിയ പാസ്സുകള്‍ക്ക് അപേക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ന്  (നവംബര്‍ 28) വൈകിട്ട് അഞ്ചു മണിവരെ അവസരമുണ്ടാകും. www.iffk.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഐ&പി.ആര്‍.ഡിയുടെയും പി.ഐ.ബിയുടെയും മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മാധ്യമങ്ങള്‍ക്കു മാത്രമെ പാസ്സുകള്‍ ലഭ്യമാകൂ. സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങിയവയ്ക്കും മീഡിയ പാസ്സിന് അര്‍ഹതയുണ്ടാകും. പാസ്സ് നല്‍കേണ്ടവരുടെ പേരുവിവരങ്ങളടങ്ങിയ ബ്യൂറോ ചീഫുമാര്‍ സാക്ഷ്യപ്പെടുത്തിയ കത്തുകള്‍  നവംബര്‍ 29 ന് വൈകിട്ട് അഞ്ച് മണിക്കകം ചലച്ചിത്ര അക്കാദമി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ സെല്ലില്‍ എത്തിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും ബ്യൂറോചീഫിന്റെ സാക്ഷ്യപത്രവും പരിശോധിച്ച് അര്‍ഹരായവര്‍ക്ക് പാസ്സുകള്‍ വിതരണം ചെയ്യും.
രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍:
·     www.iffk.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
·     മീഡിയ രജിസ്‌ട്രേഷന്‍ ലിങ്ക് തുറക്കുക.
·     ഐ.ഡി.എസ്.എഫ്.എഫ്.കെ. 2014 ല്‍ മീഡിയ പാസിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പഴയ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. പാസ്‌വേഡ് മറന്നുപോയവര്‍ ലോഗിന്‍ പേജില്‍  forgot password എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പാസ്‌വേഡ് റീ-സെറ്റ് ചെയ്യാവുന്നതാണ്.
·     പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പേര്, ഇ-മെയില്‍ വിലാസം, പാസ്‌വേഡ് എന്നിവ നല്‍കി സൈന്‍-അപ്പ് ചെയ്യുക. (ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു ചെറിയക്ഷരം, ഒരു വലിയക്ഷരം, ഒരു നമ്പര്‍ എന്നിവ പാസ്‌വേര്‍ഡില്‍ ഉണ്ടായിരിക്കണം.)
·     വെരിഫിക്കേഷന്‍ ഇ-മെയിലിലെ click here എന്ന ലിങ്ക് തുറക്കുക.
·     വിസിറ്റര്‍ പേജില്‍ ഇ-മെയില്‍ വിലാസവും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വ്യക്തിഗത വിവരങ്ങളും മൊബൈല്‍ നമ്പരും നല്‍കി സേവ് ചെയ്യുക.
·     ശേഷം മീഡിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രൊഫഷണല്‍ ഡീറ്റയില്‍സ് നല്‍കുക.

·     Request confirmation mail ലഭിക്കുന്നതോടെ മീഡിയ രജിസ്റ്റര്‍ പൂര്‍ത്തിയാകും.

Date for IFFK Media pass registration extended to 28th November

The last date to register media passes for the 19th international film festival Kerala has been extended to, Friday 28th November 2014. The registration should be done online through our official website www.iffk.in. The recommendation letter which includes the name- list of media persons which signed by the Bureau Chiefs of the respective medias should be submitted at the Kerala State Chalachithra Academy office; sasthamangalam, Thiruvananthapuram. The registration instructions are given below:-
Online registration instructions:-     
Option 1:-
If you already have a registered media account for the 7th IDSFFK, (International documentary and short film festival of Kerala) 2014 you can directly log in using your ID and password from the visitor page. If you do not remember your pass word, you can reset your password by clicking the “I forgot my password “link shown right below the log in option.
Option 2:-
Visit www.iffk.in
Click the “media registration” on the home screen
To create a new id you have to sign up first. (Sign up option is shown at the right end of the page)
Fill up the sign up requirements, as per the details asked.
A verification mail will be send to your provided email id, open it and click on the link given.
The link will lead you to the visitor’s page. Log in with your id and password on the visitors page, and fill up the personal and professional details.

Wednesday 26 November 2014

19th IFFK: A Visual Treat of 140 Films

The capital city is about to witness the 19th edition of the International Film Festival of Kerala from December 12 to 19. 19th IFFK is featuring around 140 movies of eminent directors from all over the globe.
 Xie Fei, the internationally acclaimed filmmaker and film pedagogue, from China is the jury chairman of this years’ festival edition. Lawrence Kardish, the curator of the museum of moving arts (MOMA), Klaus Eder, famous critic and general secretary of FIPRESCI, Turkish director Reis Celik, Sumitra Bhave, a big contributor to Marathi films and a catalyst in making Marathi films popular in the world arena embellishes the jury panel along with Xie Fei.
This time festival boasts 10 film packages, including the competition section.The highly anticipated World Cinema category has 61 films from over 37 countries. Of these films, 12 of them were represented by female directors. ‘One on One’, a movie by celebrity director Kim Ki Duk will also be screened in the World Cinema category.
Retrospective category features films by Buster Keaton and Miklos Jancso.
Contemporary Master; this category represents a bunch of internationally renowned movies directed by Danis Tanovic, Naomi Kawase and Hany Abu-Assad.
Fourteen movies are participating in the Competition category for the prestigious Golden Crow Pheasant award. Morocco and Iran represents   two films each and one film each from Bangladesh, Brazil, Japan, Argentina, Mexico and South Korea respectively. Four Indian films are also participating in competition category.
The Indian Cinema section features seven films from Bengali, Hindi, Marathi and Tamil.
Seven remarkable Malayalam movies will bejewel the “Malayalam Cinema Today” section. ‘Njan’ is a film by Ranjith casting Dulquer Salmaan as the lead. ‘1983’, directed by debutant Abrad Shine, film by another debutant Sanal Kumar Sasidharan named ‘Oral Pokkam’, ‘Carlton Towers’, a movie portrait the human faces of misfortune and mishap directed by Salil Lal Ahamed, ‘Alif’, a good-crafted movie by N. K. Muhammad Koya are the movies showcasing the Malayalam Cinema Today category.
The Retrospective category (original dare from the silent era) is another attractive section which screens the films of Buster Keaton and Miklos Jancso, two international acclaimed filmmakers. Buster Keaton is in the list of seven ever-greatest directors according to list published by Entertainment Weekly. The restored version of Buster’s movie ‘The General’ released in 1926 is being screened in this category. Miklos Jancso’s five films are included in this category. His movies are well known for its loud call for socialism and freedom. He has special reputation for making movies with social relevance.
Danis Tanovic, Hany Abu-Assad and Naomi Kawase, movies of these three film maestros embellish the contemporary master category. Four films of each of these pioneers will be screened.
As Turkish film industry celebrating its centenary, Country Focus section has been totally dedicated to Turkish film. Eight films of acclaimed Turkish directors are going to be screened in this category. Among these movies, ‘I am not him’, ‘Sivas’, ‘Come to my voice’, were appreciated as excellent movies by the film intellectuals.
Altogether, there will be thirteen films in Chinese and French package.
In Jury Film category, Xie Fei’s films will be screened. ‘Oil maker’s family’, ‘Black snow’ and ‘A girl from Hunan’. ‘Night of Silence’ by Reis Celik, ‘Vaastupursh’ by Sumitra Bhave will also be screened in jury film section.
Marco Bellochio, a creative magician who is selected for the life time achievement award this year. His film ‘My Mother’s Smile’ will be screened as Lifetime Achievement Film.

മീഡിയ പാസ് രജിസ്‌ട്രേഷന്‍ ഇന്ന് (നവംബര്‍ 27) അവസാനിക്കും



 ചലച്ചിത്രമേളയുടെ മീഡിയ പാസ്സുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ അന്ന് (നവംബര്‍ 27) അവസാനിക്കും. മാധ്യമപ്രതിനിധികള്‍ക്ക് www.iffk.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഐ&പി.ആര്‍.ഡിയുടെയും പി.ഐ.ബിയുടെയും മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മാധ്യമങ്ങള്‍ക്കു മാത്രമെ പാസ്സുകള്‍ ലഭ്യമാകൂ. സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങിയ മാധ്യമങ്ങള്‍ക്കും മീഡിയ പാസ്സിന് അര്‍ഹതയുണ്ടായിരിക്കും. പാസ്സ് നല്‍കേണ്ടവരുടെ പേരുവിവരങ്ങളടങ്ങിയ കത്തുകള്‍ ബ്യൂറോ ചീഫുമാര്‍ സാക്ഷ്യപ്പെടുത്തി ചലച്ചിത്ര അക്കാദമിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ സെല്ലില്‍ എത്തിക്കേണ്ടതാണ്.

കാഴ്ചകളുടെ വിരുന്നൊരുക്കാന് 140 ചിത്രങ്ങള്

ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന  കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ആസ്വാദകരെ കാത്തിരിക്കുന്നത് 140 ഓളം ചിത്രങ്ങള്‍. മത്സരവിഭാഗം ഉള്‍പ്പെടെ 10 വിഭാഗങ്ങളിലായാണ് ഇത്തവണ മേളയില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകസിനിമാവിഭാഗത്തില്‍ 37 രാജ്യങ്ങളില്‍ നിന്നായി 61 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. ഇതില്‍ 12 വനിതാ സംവിധായകരുടെ സാന്നിധ്യമുണ്ട്. കിംകി ഡുക്ക് സംവിധാനം ചെയ്ത 'വണ്‍ ഓണ്‍ വണ്‍' എന്ന ചിത്രവും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
ഇത്തവണ മത്സരവിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ 14 ചിത്രങ്ങളാണുള്ളത്. മൊറോക്കോയിലും, ഇറാനിലും നിന്ന് രണ്ടു ചിത്രങ്ങള്‍ വീതവും ബംഗ്ലാദേശ്, ബ്രസീല്‍, ജപ്പാന്‍, അര്‍ജന്റീന, മെക്‌സിക്കോ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോ ചിത്രം വീതമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
സര്‍ഗാത്മകതകൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലൂച്ചിയുടെ 'മൈ മദേഴ്‌സ് സ്‌മൈല്‍' ലൈഫ്‌ടൈം അച്ചീവ്‌മെന്റ് ഫിലിം വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു.
ബംഗാളി, മറാത്തി, ഹിന്ദി, തമിഴ് ഭാഷകളില്‍ നിന്നായി ഏഴു ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമ നൗ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മലയാളം സിനിമാ ഇന്ന് വിഭാഗത്തില്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച ഏഴു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രഞ്ജിത് സംവിധാനം ചെയ്ത് ദുര്‍ഖര്‍ സല്‍മാന്‍ മുഖ്യവേഷത്തിലെത്തുന്ന 'ഞാന്‍', തിയേറ്റര്‍ വിജയം കൊയ്ത അബ്രിദ് ഷൈനിന്റെ '1983', നവാഗത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് മീന കന്തസ്വാമി ആദ്യമായി നായികാവേഷത്തില്‍ എത്തുന്ന ചിത്രം 'ഒരാള്‍പൊക്കം', ദുരന്തത്തിന്റെ മനുഷ്യമുഖങ്ങള്‍ കാമറയിലൊതുക്കി സലില്‍ ലാലിന്റെ ആദ്യ സംവിധാന സംരംഭം 'കാള്‍ട്ടന്‍ ടവേഴ്‌സ്', എന്‍.കെ. മുഹമ്മദ് കോയയുടെ 'അലിഫ' എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍.
റെസ്‌ട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ബസ്റ്റര്‍ കീറ്റണിന്റെ നാല് ചിത്രങ്ങളും മിക്ക്‌ലോസ് ജാന്‍സ്‌കോയുടെ അഞ്ച് ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. നിശബ്ദ ചിത്രങ്ങളിലൂടെ സംവിധാനപാടവം തെളിയിച്ച  ബസ്റ്റര്‍ കീറ്റണ്‍ 'എന്റര്‍ടെയിന്‍മെന്റ് വീക്കിലി'യുടെ ഏഴ് മഹാന്മാരായ സംവിധായകരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബഹുമുഖ പ്രതിഭയായി വെള്ളിത്തിരയില്‍ തിളങ്ങിയ ബസ്റ്ററിന്റെ 'ദി ജനറല്‍' എന്ന 1926 ലെ ചിത്രം വന്‍ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ റീസ്റ്റോര്‍ ചെയ്‌തെടുത്ത ചിത്രങ്ങളാണ് മേളയ്‌ക്കെത്തുന്നത്. കാന്‍ വെനീസ് ഫെസ്റ്റുകളില്‍ ലൈഫ് വര്‍ക്ക് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഹങ്കോറിയന്‍ സംവിധായകന്‍ മിക്കലോസ് ജാങ്ക്‌സോയുടെ 1966 നും 1974 നും ഇടയില്‍ ഇറങ്ങിയ അഞ്ചു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഹങ്കോറിയന്‍ സോഷ്യലിസത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ശക്തമായ ഭാഷയാണ് ജാങ്ക്‌സോയുടെ ചിത്രങ്ങള്‍.
കണ്ടമ്പററി മാസ്റ്റര്‍ വിഭാഗത്തില്‍ സിനിമാ ആചാര്യന്മാരായ ഡാനിസ് താനോവിക്, ഹനി അബു ആസാദ്, നവോമി കവാസ് എന്നിവരുടെ നാലു ചിത്രങ്ങള്‍ വീതമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ ഭൂരിഭാഗം ചിത്രങ്ങളും 2000 ന് ശേഷമുള്ളവയാണ്. ബോസ്‌നിയന്‍ സംവിധായകര്‍ക്കിടയില്‍ പ്രശസ്തനായ ഡാനിസ് തനോവികിന്റെ 'നോമാന്‍സ് ലാന്‍ഡ്' ശ്രദ്ധേയമായ ചിത്രമാണ്. നിരവധി ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങളും നോമിനേഷനും നേടിയിട്ടുള്ള ഇദ്ദേഹം ചര്‍ച്ച ചെയ്യപ്പെടുന്ന സംവിധായകരിലൊരാളാണ്.  പാലസ്തീന്‍ സംവിധായകന്‍ ഹനി അബു ആസാദിന്റെ 'ഒമര്‍' 2013 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ ചിത്രമാണ്. വിവിധ മേഖലകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ബര്‍ലിന്‍ മതിലിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ പ്രണയത്തിന്റെയും മനുഷ്യജീവിതങ്ങളുടെയും കഥയാണ് 'ഒമര്‍' പറയുന്നത്. 'പാരഡൈസ് നൗ' എന്ന ചിത്രം രണ്ടു യുവ ചാവേറുകളുടെ കഥ പറയുന്നു. ജാപ്പനീസ് സംവിധായിക നവോമി കവാസ് ആണ് ഈ വിഭാഗത്തിലെ സ്ത്രീ സാന്നിധ്യം. നവോമിയുടെ 1997 ലെ സുസാകു കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ കാമറാ പുരസ്‌കാരം നേടിയിരുന്നു.
100 ാം വാര്‍ഷികം ആഘോഷിക്കുന്ന തുര്‍ക്കി സിനിമകളില്‍ നിന്നുള്ള ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2005 നു ശേഷം റിലീസ് ചെയ്ത പ്രമുഖ  സംവിധായകരുടെ എട്ടു ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തായ് ഫന്‍ പിര്‍സെലിമോഗ്ലു സംവിധാനം ചെയ്ത 'ഐ ആം നോട്ട് ഹിം', കാന്‍ മുജ്‌ഡെസിയുടെ ഷിവാസ്, ഹുസൈന്‍ കരബെയുടെ 'കം ടു മൈ വോയ്‌സ്' എന്നിവ മികച്ച ചിത്രങ്ങളാണ്.
ചൈനീസ്, ഫ്രഞ്ച് ഫിലിം പാക്കേജുകളിലായി 13 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
ജൂറി ഫിലിംസ് വിഭാഗത്തില്‍ ഷീഫെയുടെ 'ഓയില്‍ മേക്കേഴ്‌സ് ഫാമിലി', 'ബ്ലാക്‌സ് സ്‌നോ', 'എ ഗേള്‍ ഫ്രം ഹുനാന്‍' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. റെയ്‌സ് ക്ലെയ്ക്കിന്റെ 'നൈറ്റ് ഓഫ് സൈലന്‍സ്', സുമിത്ര ഭാവെയുടെ 'വാസ്തുപുരുഷ്' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

ചൈനയിലെ മുന്‍നിര സംവിധായകനും ചലച്ചിത്രാധ്യാപകനുമായ ഷീ ഫേയാണ് ജൂറി ചെയര്‍മാന്‍. മ്യൂസിയം ഓഫ് മൂവിങ് ആര്‍ട്‌സ് ക്യൂറേട്ടര്‍ ലോറന്‍സ് കര്‍ഡിഷ്, നിരൂപകനും ഫിപ്രസി ജനറല്‍ സെക്രട്ടറിയുമായ ക്ലോസ് ഏഡര്‍, തുര്‍ക്കി സംവിധായകന്‍ റെയ്‌സ് ക്ലെയ്ക്, മറാത്തി ചിത്രങ്ങളുടെ ശ്രേയസ് ഇന്ത്യയ്ക്കകത്തും പുറത്തും ഉയര്‍ത്തുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ സംവിധായിക സുമിത്ര ഭാവേ തുടങ്ങിയവരടങ്ങുന്നതാണ് ഇത്തവണത്തെ ജൂറി അംഗങ്ങള്‍.

Tuesday 25 November 2014

മീഡിയ പാസ് രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 27) വരെ

പത്തൊന്‍പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ പാസ്സുകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ നാളെ (നവംബര്‍ 27) അവസാനിക്കും. മാധ്യമപ്രതിനിധികള്‍ക്ക് www.iffk.in എന്ന വെബ് സൈറ്റിലൂടെ ഓലൈനായി രജിസ്റ്റര്‍ ചെയ്യാം. ഐ&പി.ആര്‍.ഡിയുടെയും പി.ഐ.ബിയുടെയും മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മാധ്യമങ്ങള്‍ക്കു മാത്രമെ പാസ്സുകള്‍ ലഭ്യമാകൂ. സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട്  ഓലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങിയ മാധ്യമങ്ങള്‍ക്കും മീഡിയ പാസ്സിന് അര്‍ഹതയുണ്ടായിരിക്കും. പാസ്സ് നല്‍കേണ്ടവരുടെ പേരുവിവരങ്ങളടങ്ങിയ കത്തുകള്‍ ബ്യൂറോ ചീഫുമാര്‍ സാക്ഷ്യപ്പെടുത്തി ചലച്ചിത്ര അക്കാദമിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കു മീഡിയാ സെല്ലില്‍ എത്തിക്കേണ്ടതാണ്.

Media Pass Registration Ends on Thursday

The media pass registration for the 19th International film festival ends on Thursday 27th November 2014. The media professionals are requested to do the online registration before the above mentioned date. The online registration can be done through the official festival website www.iffk.in. The accreditation letter including the list of media persons from the Bureau Chiefs of the respective media is compulsory for issuing the media pass. The registration steps are published on the official IFFK blog- iffkmedia2014.blogspot.in

Sunday 23 November 2014

ഡെലിഗേറ്റ് ഫീസ് അടയ്ക്കാനുള്ള അവസാനതീയതി നവംബര്‍ 25

പത്തൊന്‍പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ഡെലിഗേറ്റ് ഫീസ് അടയ്ക്കാനുള്ള അവസാനതീയതി നവംബര്‍ 25 വരെ മാത്രം. ഡെലിഗേറ്റ് ഫീസായ 500 രൂപ ഓണ്‍ലൈനായോ ഏതെങ്കിലും 
 ഡിസംബര്‍ 8 മുതല്‍ വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ പാസ് വിതരണം ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസായ 300 രൂപ ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നേരിട്ടെത്തി അടയ്‌ക്കേണ്ടതാണ്. അടച്ച ഫീസ് റീ ഫണ്ട് ചെയ്ത് ലഭിക്കാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐഡി പ്രൂഫിന്റെ ഒറിജിനലും ഫോട്ടോകോപ്പിയുമായെത്തി ഡെലിഗേറ്റ് സെല്ലില്‍ നിന്നും പണം കൈപ്പറ്റാവുന്നതാണ്.

 ഡിസംബര്‍ 8 മുതല്‍ വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ പാസ് വിതരണം ആരംഭിക്കും. 

Friday 21 November 2014

Media pass registration continues

The registration of the media pass for 19th iffk can be done until 27th November 2014. The media pass will only be issued to the authorized media houses in the PRD’s and PIB’s media list. Film magazines and online portals related to cinema will also be eligible for the media pass. The passes will only be provided to the media professionals included in the list, recommended or issued by the bureau chiefs of the respective media houses. The bureau chiefs are requested to make sure, the accreditation letter and list of media personals were submitted before the media cell at chalachithra academy office, sasthamangalam Trivandrum. The media registration can only be done through the iffk website. For registration, visit www.iffk.in . The media pass distribution will start from 8th December onwards.
Online registration instructions:-
Option 1:-
If you already have a registered media account for the 7th IDSFFK, (International documentary and short film festival of Kerala) 2014 you can directly log in using your ID and password from the visitor page. If you do not remember your pass word, you can reset your password by clicking the “I forgot my password “link shown right below the log in option.
Option 2:-
Visit www.iffk.in
Click the “media registration” on the home screen
Fill up the sign up requirements, as per the details asked.
A verification mail will be send to your provided email id, open it and click on the link given.
Log in with your id and password on the visitors page, and fill up the personal and professional details
A confirmation mail will be send to your email id regarding the approval of your request, after verifying the list of nominated persons from your bureau chief.

മീഡിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന ചലച്ചിത്ര അക്കാദമി 2014 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 19-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മീഡിയ പാസിനായി നവംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മീഡിയ പാസ്, ഐ.&പി.ആര്‍.ഡി.-യുടെയും പി.ഐ.ബി.യുടെയും മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മാധ്യമങ്ങള്‍ക്ക് മാത്രമേ ലഭ്യമാകൂ. സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നീ മാധ്യമങ്ങള്‍ക്കും മീഡിയ പാസിന് അര്‍ഹതയുണ്ടായിരിക്കും. ബ്യൂറോചീഫ് നിര്‍ദേശിക്കുന്നവര്‍ക്കുമാത്രമായിരിക്കും പാസ് അനുവദിക്കുക. www.iffk.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 8 മുതല്‍ മീഡിയ പാസുകള്‍ വിതരണംചെയ്യും.
രജിസ്‌ട്രേഷനുള്ള നിര്‍ദ്ദേശങ്ങള്‍:
  • www.iffk.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  • മീഡിയ രജിസ്‌ട്രേഷന്‍ ലിങ്ക് തുറക്കുക.
  • രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേള 2014ല്‍ മീഡിയ പാസിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പഴയ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. പാസ്‌വേഡ് മറന്നുപോയവര്‍ ലോഗിന്‍ പേജില്‍  forgot password എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പാസ്‌വേഡ് റീ-സെറ്റ് ചെയ്യാവുന്നതാണ്.
  • പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പേര്, ഇ-മെയില്‍ വിലാസം, പാസ്‌വേഡ് എന്നിവ നല്‍കി സൈന്‍-അപ്പ് ചെയ്യുക. (ഇംഗ്ലീഷ് അക്ഷരമാലയിലെ ഒരു ചെറിയക്ഷരം, ഒരു വലിയക്ഷരം, ഒരു നമ്പര്‍ എന്നിവ പാസ്‌വേര്‍ഡില്‍ ഉണ്ടായിരിക്കണം.)
  • വേരിഫിക്കേഷന്‍ ഇ-മെയിലിലെ click here എന്ന ലിങ്ക് തുറക്കുക.
  • വിസിറ്റര്‍ പേജില്‍ ഇ-മെയില്‍ വിലാസവും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വ്യക്തിഗത വിവരങ്ങളും മൊബൈല്‍ നമ്പരും നല്‍കി സേവ് ചെയ്യുക.
  • ശേഷം മീഡിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രൊഫഷണല്‍ ഡീറ്റയില്‍സ് നല്‍കുക.
  • Request confirmation mail ലഭിക്കുന്നതോടെ മീഡിയ രജിസ്റ്ററേഷന്‍ പൂര്‍ത്തിയാകും.

19TH IFFK: PAYMENT OF DELEGATE FEES EXTENDED TO 25TH NOVEMBER

The date for the payment of delegate registration fees has been extended to 25th of this month. Delegate fees of rupees 500 can be paid online or through the branches of the State Bank of Travancore.  Students  fee must be paid at the delegate cell working at the Kerala State Chalachithra Academy.

19th IFFK: ഡെലിഗേറ്റ് ഫീസ് നവംബര്‍ 25 വരെ അടയ്ക്കാം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 19-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് ഫീസ്  അടയ്ക്കാനുള്ള അവസാന തീയതി നവംബര്‍ 25 വരെ നീട്ടി. ഡെലിഗേറ്റ് ഫീസായ 500 രൂപ ഓണ്‍ലൈനായോ എസ്.ബി.ടി. ശാഖകളിലൂടെയോ അടയ്ക്കാവുന്നതാണ്. വിദ്യാര്‍ത്ഥിക്കുള്ള ഫീസായ 300 രൂപ ശാസ്തമംഗലത്തുള്ള ചലച്ചിത്ര അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നേരിട്ടെത്തി അടയ്‌ക്കേണ്ടതാണ്.