19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday, 15 December 2014

ആശയങ്ങളെച്ചൊല്ലി മരണങ്ങള്‍ പാടില്ല: ബലോക്കിയോ

ഏത് ആശയങ്ങളുടെ പേരിലായാലും കൊല്ലുന്നതും കൊല്ലപ്പെടുന്നതും ദുഖകരമാണെന്ന്  പ്രശസ്ത ഇറ്റാലിയന്‍ സംവിധായകനും സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് ജേതാവുമായ മാര്‍ക്കോ ബലോക്കിയോ പറഞ്ഞു. കൈരളിയില്‍  ചലച്ചിത്ര ചിന്തകന്‍ സുരേഷ് ചാബ്രിയയുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബലോക്കിയോ. അടിച്ചമര്‍ത്തലുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തന്റെ സിനിമകളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കാലത്ത് തനിക്ക് അക്രമാസക്തമല്ലാത്ത മാവോയിസത്തോട് അനുഭാവമുണ്ടായിരുന്നതായി ബലോക്കിയോ നേരത്തെ പ്രസ് മീറ്റില്‍ പറഞ്ഞിരുന്നു.

No comments:

Post a Comment