19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday 15 December 2014

മാധ്യമ പുരസ്‌കാരത്തിന് അപേക്ഷിക്കാം

പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി-ദൃശ്യ-ശ്രവ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രതിനിധികള്‍ക്ക് അപേക്ഷയോടൊപ്പം എന്‍ട്രികള്‍ അയയ്ക്കാം. ഡിസംബര്‍ 17 ന് രാത്രി എട്ട് മണിക്കകം കൈരളി തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലില്‍ അപേക്ഷ എത്തിക്കണം. അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ അസ്സലും ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിന്റെ സിഡിയും ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ലിങ്കും അടങ്ങുന്ന അപേക്ഷയാണ് സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 19 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതതരണം ചെയ്യും.

No comments:

Post a Comment