19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Wednesday 17 December 2014

എന്റെ സിനിമ യുദ്ധത്തിനെതിരെയുള്ള പ്രഖ്യാപനം: നര്‍ഗീസ് അഭിയാര്‍

തന്റെ സിനിമ യുദ്ധത്തിനെതിരെയുള്ള പ്രഖ്യാപനമാണെന്ന് 'ട്രാക്ക് 143' സിനിമയുടെ സംവിധായിക നര്‍ഗീസ് അഭിയാര്‍. മേളയോടനുബന്ധിച്ച് നടന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ ?സംസാരിക്കുകയായിരുന്നു അവര്‍. ഇറാന്‍ ജനത യുദ്ധം മൂലം കഷ്ടതയനുഭവിക്കുന്നവരാണെന്നും സ്ത്രീയുടെ വീക്ഷണത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു. ഇറാനില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നാമമാത്രമാണ്. ജാഫര്‍ പനാഹിയെപ്പോലുള്ള സംവിധായകര്‍ അതിന്റെ ഇരകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരിയായ നര്‍ഗീസിന്റെ ആദ്യസംവിധാന സംരംഭമായ ചിത്രം ലോകസിനിമാവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ചലച്ചിത്രമേളകളിലൂടെ ചലച്ചിത്രകാരനായ ആളാണ് താനെന്ന് 'അലിഫി'ന്റെ സംവിധായകന്‍ എന്‍.കെ. മുഹമ്മദ് കോയ പറഞ്ഞു. സ്ത്രീപക്ഷത്തു നിലനിന്നുകൊണ്ട് ഒരു യാഥാസ്ഥിതിക സമൂഹത്തെ തുറന്നുകാട്ടാനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
താരമൂല്യമാണ് സിനിമയെ നിയന്ത്രിക്കുന്നതെന്ന് മൊറോക്കന്‍സിനിമയായ 'ദി നാരോ ഫ്രെയിം ഓഫ് മിഡ്‌നൈറ്റി'ന്റെ സംവിധായിക താല ഹദീദ്. സ്വതന്ത്ര സിനിമകള്‍ക്ക് തന്റെ രാജ്യത്ത് പ്രേക്ഷകര്‍ കുറവാണ്. ഇത്തരം സിനിമകള്‍ക്ക് പണം കണ്ടെത്തുകയെന്നത് ശ്രമകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഗൗര്‍ഹരി ദസ്താന്‍' സിനിമയുടെ സംവിധായകന്‍ ആനന്ദ് നാരായണ്‍ മഹാദേവന്‍, തിരക്കഥാകൃത്ത് സി.പി. സുരേന്ദ്രന്‍, വിദൂഷകന്റെ സംവിധായകന്‍ ടി.കെ. സന്തോഷ്, 1000 റുപ്പി നോട്ട് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീഹരി സാതെ, നിര്‍മാതാവ് ശേഖര്‍ സാതെ, 'ലേബര്‍ ഓഫ് ലൗ' സിനിമയുടെ നിര്‍മാതാവ് ജോനഗി ഭട്ടാചാര്യ, ചലച്ചിത്ര നിരൂപകന്‍ എ. മീര സാഹബ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment